മഴയിൽ മുകുന്ദപുരം താലൂക്കിൽ രണ്ട് വീടുകൾക്ക് ഭാഗിക നഷ്ടം; മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന നാല് വില്ലേജുകളിലെ കുടുംബങ്ങൾക്ക് മാറി താമസിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ്
ഇരിങ്ങാലക്കുട : കനത്ത മഴയിൽ മുകുന്ദപുരം താലൂക്കിൽ നഷ്ടങ്ങൾ . മാപ്രാണത്ത് പാണാട്ട് വീട്ടിൽ മോഹനൻ്റെ വീടിൻ്റെ ഒരു ഭാഗം കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണത്. മാടായിക്കോണത്ത് കാറ്റിൽ മരം വീണ് പാറപ്പറമ്പിൽ മീനയുടെ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. തൊട്ടിപ്പാൾ വില്ലേജിൽ പുള്ളം പുഴയോര ബണ്ട് മഴയിൽ ഇടിഞ്ഞിട്ടുണ്ട്.
അതേ സമയം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് താമസം മാറാൻ ആവശ്യപ്പെട്ട് നാല് വില്ലേജുകളിലെ കുടുംബങ്ങൾക്ക് റവന്യൂ അധികൃതർ നോട്ടീസ് നൽകി. മാടായിക്കോണത്ത് വാതിൽ മാടം കോളനിയിൽ എഴ് കുടുംബങ്ങൾക്കും തെക്കുംകര വില്ലേജിൽ പതിനാറ് കുടുംബങ്ങൾക്കും
കാറളത്ത് കോഴിക്കുന്ന് പ്രദേശത്ത് ഒൻപത് കുടുംബങ്ങൾക്കും പുത്തൻചിറയിൽ പ്രൊജക്ട് കുന്നിലും കിഴക്കേ ലക്ഷം കോളനിയുമായി 22 കുടുംബങ്ങൾക്കുമാണ് നോട്ടീസ് നൽകിയിട്ടുള്ളത്















