ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ തെരുവു നായ ശല്യം; പ്രതിഷേധവുമായി എൽഡിഎഫ്

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു; ഡോഗ് ഷെൽട്ടർ ഗ്യാരണ്ടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ധർണ്ണ ; നഗരസഭ ഓഫീസ് പരിസരത്തെ റോഡുകൾ പോലും നവീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പരിഹാസം.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വീണ്ടും വർധിച്ച് വരുന്ന തെരുവുനായ ശല്യം പ്രതിരോധിക്കുന്നതിൽ നഗരസഭ അധികൃതർ പരാജയമായിയെന്ന വിമർശനം ഉയർത്തി പ്രതിപക്ഷം. കഴിഞ്ഞ ദിവസം നഗരസഭ ജീവനക്കാരനും കൗൺസിലറുടെ മകൾക്കും മാടായിക്കോണം പ്രദേശത്തും തെരുവുനായകളുടെ അക്രമ ഭീഷണി നേരിടേണ്ടി വന്നതായും മൂന്ന് മാസത്തിനുള്ളിൽ ഡോഗ് ഷെൽട്ടർ സ്ഥാപിക്കുമെന്ന നഗരസഭ ചെയർമാൻ്റെ വാഗ്ദാനം ആറ് മാസങ്ങൾ തികയുമ്പോഴും യാഥാർഥ്യമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സമര രംഗത്ത് ഇറങ്ങുന്നത് . കഴിഞ്ഞ ദിവസം നഗരസഭ ഓഫീസിൽ മാത്രം പതിനാറോളം തെരുവുനായ്ക്കളാണ് മയങ്ങിയിരുന്നത് . മാസങ്ങൾക്കുള്ളിൽ റോഡുകൾ നവീകരിക്കുമെന്ന വാഗ്ദാനവും പ്രഹസനമായെന്നും നഗരസഭ ഓഫീസ് പരിസരത്തെ റോഡുകൾ അടക്കം കുണ്ടും കുഴികളുമായി കിടക്കുകയാണെന്നും പ്രതിപക്ഷം പരിഹസിച്ചു. നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പി വി ശിവകുമാർ ഉദ്ഘാടനം ചെയ്തു . കെ എസ് പ്രസാദ് അധ്യക്ഷത വഹിച്ചു

Please follow and like us: