ഓപ്പറേഷൻ തൂഫാൻ; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പടിയൂരിൽ ലോട്ടറി വിൽപ്പനക്കാരൻ പിടിയിൽ
ഇരിങ്ങാലക്കുട : സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ലോട്ടറി വിൽപ്പനക്കാരൻ പിടിയിലായി. പടിയൂർ സ്വദേശി പുല്ലാനി വീട്ടിൽ നിത്യാനന്ദൻ (62) എന്നയാളെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 10 ന് രാത്രി പടിയൂരിൽ വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടുന്നത്. പ്രദേശത്ത് കുട്ടികൾക്കും മറ്റും വ്യാപകമായി നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.നിത്യാനന്ദൻ ഈ കേസു കൂടാതെ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിലായ മറ്റ് രണ്ട് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കാട്ടർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷമീർ, ജി എസ് ഐ തുളസി ദാസ്, ജി എ എസ് ഐ ധനേഷ്, ജി എസ് സി പി ഒ ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.















