അടിയന്തരാവസ്ഥ ദിനങ്ങളിലെ ഭരണകൂടഭീകരതകളും ആധുനിക കാലത്തെ ഡിജിറ്റൽ ചൂഷണങ്ങളും പ്രമേയമാക്കിയിട്ടുള്ള നെക്സസ് 44 വായനക്കാരിലേക്ക്

അടിയന്തരാവസ്ഥ ദിനങ്ങളിലെ ഭരണകൂട ഭീകരതകളും ആധുനികകാലത്തെ ഡിജിറ്റൽ ചൂഷണങ്ങളും തമ്മിലുള്ള അദൃശ്യബന്ധത്തെ പ്രമേയമാക്കിയുള്ള നെക്സസ് 44 വായനക്കാരിലേക്ക്

 

തൃശ്ശൂർ: അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരതകളും ആധുനികകാലത്തെ ഡിജിറ്റൽ ചൂഷണങ്ങളും തമ്മിലുള്ള അദ്യശ്യവും ആഴത്തിലുള്ളതുമായ ബന്ധത്തെ പ്രമേയമാക്കിയ നെക്സസ് 44 (Nexus 44 ) വായനക്കാരിലേക്ക്. ദി ബോയ്, ദി മാൻ , മാൻകൈൻഡ് എന്നിങ്ങനെയുള്ള മൂന്ന് ഭാഗങ്ങളിലൂടെ മനുഷ്യ ജീവിതത്തിൻ്റെ പരിണാമവും വ്യവസ്ഥിതിയുമായുള്ള പോരാട്ടവുമാണ് ഡോ ഹേമ സാവിത്രിയുടെ ക്രൈം തില്ലർ സ്വഭാവത്തിലുള്ള രണ്ടാമത്തെ നോവൽ പറയുന്നത്. അടിയന്തരാവസ്ഥയുടെ വർഷങ്ങളിലൂടെ കടന്നുപ്പോവുകയും മനുഷ്യ ജീവിതം ഒരു ഉൽപ്പന്നം മാത്രമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന കൈസർ , എസിപി ഇറ കോഹ്ലി എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് പ്രധാനമായും മൂന്നുറോളം പേജുകൾ ഉള്ള നോവൽ സഞ്ചരിക്കുന്നത്. വായനക്കാരനെന്നും ആസ്വാദകനെന്നും അവകാശപ്പെട്ട് കൊണ്ട് ഇൻസ്റ്റാഗ്രാമിലൂടെ ഉടലെടുത്ത സൗഹൃദം വ്യാജ അക്കൗണ്ട് ആണെന്നും ഉദ്ദേശങ്ങൾ തിരിച്ചറിഞ്ഞതോടെ ഉണ്ടായ നടുക്കവുമാണ് രചനയ്ക്കുള്ള പ്രേരണയായി മാറിയതെന്ന് എഴുത്തുകാരി പറയുന്നു. പേപ്പർ ടൗൺസ് ആണ് പ്രസാധകർ . ഇരിങ്ങാലക്കുട സ്വദേശിനിയായ ഡോ ഹേമ സാവിത്രിയുടെ ആറാമത്തെ രചന കൂടിയാണിത്. പുസ്തകം ആമസോണിൽ ലഭ്യമാണ്.

Please follow and like us: