പി കെ ചാത്തൻ മാസ്റ്റർ ദിനാചരണം; ജാതീയമായ ബഹിഷ്ക്കരണത്തിൻ്റെ വേദിയായി കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ അകത്തളങ്ങൾ മാറുകയാണെന്ന് പുന്നല ശ്രീകുമാർ

മുൻ മന്ത്രി പി കെ ചാത്തൻ മാസ്റ്ററുടെ ചരമവാർഷിക ദിനാചരണം; ജാതീയമായ ബഹിഷ്ക്കരണത്തിൻ്റെ വേദിയായി കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ അകത്തളങ്ങൾ മാറുകയാണെന്ന് പുന്നല ശ്രീകുമാർ

ഇരിങ്ങാലക്കുട : പരിഷ്കൃത സമൂഹത്തിന് യോജിക്കാൻ കഴിയാത്ത ജീർണ്ണതകളും, വിവേചനങ്ങളും സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ സാർവ്വത്രികമാകുകയാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ .മുൻ മന്ത്രിയും കെ പിഎംഎസ് സ്ഥാപക നേതാവുമായ പി കെ ചാത്തൻ മാസ്റ്ററുടെ 38 – മത് ചരമവാർഷിക ദിനാചരണം മാപ്രാണത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരസ്വാതന്ത്രത്തിന് വേണ്ടിയിട്ടുള്ള ഉജ്ജ്വലമായ സമരമായിരുന്നു കൂടൽ മാണിക്യക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള കുട്ടംകളം സമരം. ക്ഷേത്ര പരിസര വഴികളിലെ സഞ്ചാര സ്വാതന്ത്രമായിരുന്നു സമര ലക്ഷ്യമെങ്കിൽ ജാതീയമായ ബഹിഷ്ക്കരണത്തിൻ്റെ വേദിയായി ക്ഷേത്രത്തിൻ്റെ അകത്തളങ്ങൾ പോലും മാറുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന പ്രസിഡൻ്റ് അഡ്വ.എ.സനീഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. പി. എ. അജയഘോഷ്, അഖിൽ. കെ. ദാമോദരൻ, ശാന്ത ഗോപാലൻ , റ്റി.എ. വേണു, പി.എൻ. സുരൻ തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: