2025 ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡോ കെ എം ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരം ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഡോ കെ എസ് ഇന്ദുലേഖക്ക് ഇരിങ്ങാലക്കുട : 2025ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡോ കെ എം ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരത്തിന് ഡോ കെ എസ് ഇന്ദുലേഖ അർഹയായി. ” ശില്പകലയും സംസ്കാര ചരിത്രവും – കേരളത്തിൻ്റെ മാതൃകകൾ മുൻനിറുത്തിയുള്ള പഠനംContinue Reading

നിയമപ്പോരാട്ടങ്ങൾക്ക് ഒടുവിൽ കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ ചേർത്തല സ്വദേശി അനുരാഗ് പ്രവേശിച്ചു; നന്ദിയെന്നും എതിർപ്പുകൾ ഉയരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അനുരാഗ് ; അനുരാഗിനും കുടുംബത്തിനും പിന്തുണയുമായി പൊതുസമൂഹവും; തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കുടുംബങ്ങൾ ദേവസ്വം ഓഫീസിൽ അപേക്ഷ നൽകിയതായി സൂചന. ഇരിങ്ങാലക്കുട : നിയമപ്പോരാട്ടങ്ങൾക്ക് ഒടുവിൽ ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ ചേർത്തല സ്വദേശി കെ എസ് അനുരാഗ് പ്രവേശിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചേർത്തലContinue Reading

ക്രൈസ്റ്റ് കോളേജ് -എകെപി ജംഗ്ഷൻ റോഡിലെ കുഴികൾ അടയ്ക്കാൻ റെസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ രംഗത്ത്; നേരത്തെ തന്നെ നഗരസഭ അധികൃതർക്ക് നിവേദനം നൽകിയിരുന്നതായും അസോസിയേഷൻ ഇരിങ്ങാലക്കുട : പട്ടണത്തിലെ പ്രധാന റോഡിലെ അപകടക്കുഴികൾക്ക് പരിഹാരം കാണാൻ റെസിഡൻ്റസ് അസോസിയേഷൻ പ്രവർത്തകർ തന്നെ രംഗത്തിറങ്ങി. മാസങ്ങളായി അപകടരമായ കുഴികൾ നിറഞ്ഞ ക്രൈസ്റ്റ് കോളേജ് -എകെപി ജംഗ്ഷൻ റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കാൻ ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ തന്നെContinue Reading

മഹാമാരിക്കാലത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ കുറിപ്പുകളായി പ്രസിദ്ധീകരിച്ച ” മുക്കുടിപുരത്തെ വിശേഷങ്ങൾ ” വായനക്കാരിലേക്ക്; നാടിൻ്റെ ഗതകാല ചരിത്രത്തിലൂടെയുള്ള സഞ്ചാരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു   ഇരിങ്ങാലക്കുട : പൗരാണിക -സാംസ്കാരിക നാടായ ഇരിങ്ങാലക്കുടയുടെ ചരിത്രവും കലകളും സമരങ്ങളും വ്യക്തികളും ആഘോഷങ്ങളും വ്യവസായങ്ങളും സൗഹ്യദങ്ങളുമെല്ലാം പ്രമേയമാക്കി സാംസ്കാരിക – സാമൂഹ്യ മേഖലകളിലെ സജീവ സാന്നിധ്യമായ അഡ്വ രാജേഷ് തമ്പാൻ രചിച്ച ” മുക്കുടിപുരത്തെ വിശേഷങ്ങൾ ” വായനക്കാരിലേക്ക്Continue Reading

പാലസ്തീൻ ചിത്രം ” ഹാപ്പി ഹോളിഡേയ്സ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് എസി ഹാളിൽ   ഇരിങ്ങാലക്കുട : 2024 ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ പാലസ്തീൻ ചിത്രം ” ഹാപ്പി ഹോളിഡേയ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 2025 സെപ്റ്റംബർ 12 ന് സ്ക്രീൻ ചെയ്യുന്നു. സർവകലാശാലയിലെ ആഘോഷത്തിനിടയിൽ കാർ അപകടത്തിൽ പരിക്കേല്ക്കുന്ന പാലസ്തീൻ യുവതിContinue Reading

” മധുരം ജീവിതം ” ലഹരി വിരുദ്ധ ഓണാഘോഷം; ഓണക്കളി മൽസരത്തിൽ അസ്ത്ര ഞാറയ്ക്കലും നാടൻ പാട്ടിൽ കതിരോല ഇരിങ്ങാലക്കുടയും ജേതാക്കൾ . ഇരിങ്ങാലക്കുട :നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നടന്ന “മധുരം ജീവിതം”ലഹരിവിരുദ്ധ ഓണാഘോഷ പരിപാടിയിലെ വിജയികൾക്ക്‌ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിമന്ത്രി ഡോ:ആർ. ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു. പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയിൽ നടന്ന ഓണക്കളി മത്സരത്തിൽ അസ്ത്ര ഞാറയ്ക്കൽ ഒന്നാം സ്ഥാനവും ശിവകാർത്തികേയ നോർത്ത് പറവൂർ രണ്ടാം സ്ഥാനവും നേടി. ബാലമുരുകൻContinue Reading

മേഖലയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി   ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ്, എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയനിലെ ടൗൺ 1, 2 മേഖലകളിലെ ശാഖായോഗങ്ങൾ, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 7 ന് നടത്തുന്ന ശ്രീനാരായഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പതാക ഉയർത്തൽ, സർവ്വൈശ്വരപൂജ, പ്രഭാഷണം, പ്രസാദ ഊട്ട്, പൂക്കള മത്സരം, ഘോഷയാത്ര, പൊതുസമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. വൈകീട്ട് 4Continue Reading

ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” വാൽവി ” ഇന്ന്  വൈകീട്ട് 6 ന് റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ ഇരിങ്ങാലക്കുട : 2024 ലെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച മറാത്തി ചിത്രത്തിനുള്ള അവാർഡ് നേടിയ ” വാൽവി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 29 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയെ കാമുകിയോടൊപ്പം ചേർന്ന് കൊലപ്പെടുത്താൻ ഭർത്താവ് അനികേത് ആസൂത്രണം ചെയ്യുന്നതും തുടർന്ന്Continue Reading

ഇന്ത്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ജൂറി അവാർഡ് നേടിയ ബംഗാളി ചിത്രം ” ഓങ്കോ കി കോത്തിൻ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 2025 ആഗസ്റ്റ് 22 ന് സ്ക്രീൻ ചെയ്യുന്നു. കൽക്കത്തയിലെ ചേരി പ്രദേശത്ത് കഴിയുന്ന ബാബിൻ, ഡോളി , ടൈർ എന്നീ കുട്ടികളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പ്രൊഫഷണൽ ജോലികൾ നേടണമെന്ന സ്വപ്നങ്ങളാണ് ഇവർ പങ്കിടുന്നത്. ബാബിൻ്റെ പിതാവ് രോഗബാധിതനാകുന്നതോടെ മൂവരുടെയും ജീവിതംContinue Reading

കോമൺവെൽത്ത് ജൂനിയർ ഗെയിംസിൽ വെയ്റ്റ്ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് വിദ്യാർഥിനിയും ഇരിങ്ങാലക്കുട:കോമൺവെൽത്ത് ജൂനിയര്‍ ഗെയിംസിനുള്ള ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്നുള്ള ഏക താരമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജ് ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി അമൃത പി സുനി ഇടംനേടി. കഴിഞ്ഞ വർഷം ഉസ്ബക്കിസ്ഥാനില്‍ നടന്ന ഏഷ്യൻ യൂത്ത്- ജൂനിയർ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അമൃത വെങ്കലമെഡൽ നേടിയിരുന്നു. ഈContinue Reading