സെന്റ് ജോസഫ്സ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; അരുണിമ സി. യു ചെയർപേഴ്സൺ
ഇരിങ്ങാലക്കുട : 2026–27 അധ്യയന വർഷത്തെ സെൻ്റ് ജോസഫ്സ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൂന്നാം വർഷ ബോട്ടണി വിദ്യാർത്ഥിനിയായ അരുണിമ സി. യു. ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് ചെയർപേഴ്സണായി മൂന്നാം വർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിനി ഗൗരികൃഷ്ണ കെ. എസ്, ജനറൽ സെക്രട്ടറിയായി മൂന്നാം വർഷ ബയോടെക്നോളജി വിദ്യാർത്ഥിനി വേദ രഞ്ജിത്ത് പി. കെ, ജോയിന്റ് സെക്രട്ടറിയായി മൂന്നാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിനി കൃഷ്ണ കെ. എസ്. എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി നയന പി. ചാക്കോ, രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനി സന സാബു തട്ടിൽ എന്നിവർ തിരഞ്ഞെടുക്കപെട്ടു.ഫൈൻ ആർട്സ് സെക്രട്ടറി രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി അനൂജ ജോബിയാണ്.
ജനറൽ ക്യാപ്റ്റനായി ബി. വോക് മാത്മാറ്റിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർത്ഥിനി ദേവിക എസ്. നായർ തെരഞ്ഞെടുക്കപ്പെട്ടു. വിജയികളെ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അഭിനന്ദിച്ചു.















