എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിൻ്റെ വാർഷികവും ശുരുദേവ ജയന്തി ആഘോഷവും ആഗസ്റ്റ് 22, 26, 27, 28 തീയതികളിൽ

എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിൻ്റെ വാർഷികവും ഗുരുദേവജയന്തി ആഘോഷവും ആഗസ്റ്റ് 22, 26, 27, 28 തീയതികളിൽ

ഇരിങ്ങാലക്കുട : എടക്കുളം ശ്രീനാരായണഗുരു സ്മാരകസംഘത്തിൻ്റെ 88 -ാം വാർഷികവും ഓണവും ഗുരുദേവ ജയന്തിയും ആഗസ്റ്റ് 22 , 26, 27, 28 തീയതികളിൽ ആഘോഷിക്കും. 22 ന് വൈകീട്ട് 4 ന് ചെമ്പഴന്തി ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് സംഘം രക്ഷാധികാരി സി പി ഷൈലാനാഥൻ , പ്രസിഡണ്ട് കെ വി ജിനരാജദാസൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. എഴുത്തുകാരൻ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തും. 26 ന് ആരംഭിക്കുന്ന ഓണാഘോഷം ബ്ലോക്ക് പ്രസിഡണ്ട് വൽസല ബാബുവും 27 ന് രാവിലെ 10 ന് എസ്എൻജിഎസ്എസ് സ്‌കൂളിൽ നടക്കുന്ന വാർഷിക സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കവിത സുരേഷും ഉദ്ഘാടനം ചെയ്യും. 28 ന് ഗുരുദേവജയന്തിയുടെ ഭാഗമായി ഉച്ചയ്ക്ക് 2 ന് പ്രാദേശിക ഘോഷയാത്രകൾ ആരംഭിക്കും. എസ്എസ്എൽസി, പ്ലസ് ടു അവാർഡ് ദാനം, കലാപരിപാടികൾ , കൈകൊട്ടിക്കളി മൽസരം , നാടൻ പാട്ടുകൾ എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. ജനറൽ സെക്രട്ടറി വി സി ശശിധരൻ, ജനറൽ കൺവീനർ വേണു ഓടയിൽ , സംഘടനാസെക്രട്ടറി കെ കെ രാജൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: