2026 ലെ ടി എൻ സ്മാരക പുരസ്കാരം മുടിയേറ്റ കലാകാരൻ കിഴക്കേ വാരനാട്ട് നാരായണക്കുറുപ്പിന്
ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനിയും സിപിഐ നേതാവുമായിരുന്ന ടി എൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള ടി എൻ നമ്പൂതിരി പുരസ്കാരത്തിന് മുടിയേറ്റ കലാകാരൻ കിഴക്കേ വാരനാട്ട് നാരായണക്കുറുപ്പ് അർഹനായി. മുടിയേറ്റ് എന്ന ക്ലാസ്സിക്കൽ കലയുടെ അതിജീവനത്തിനും പരിപോഷണത്തിനുമായി നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡെന്ന് സ്മാരക സമിതി പ്രസിഡണ്ട് ഇ ബാലഗംഗാധരൻ , സെക്രട്ടറി കെ ശ്രീകുമാർ എന്നിവർ അറിയിച്ചു. ജൂലൈ 18 ന് ടി എൻ ചരമദിനത്തിൽ ടൗൺ ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും















