ഉന്നത വിജയം നേടിയ നിയോജക മണ്ഡലത്തിലെ സ്‌കൂളുകൾക്കും വിദ്യാർഥികൾക്കും കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരം
ഇരിങ്ങാലക്കുട: കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി , പ്ലസ് ടു , വി എച്ച് എസ് ഇ , സിബിഎസ്ഇ , ഐസിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിച്ചു. മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ആദരണ സമ്മേളനം ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനും നഗരസഭ ചെയർമാനുമായ എം.പി ജാക്സൺ അധ്യക്ഷത വഹിച്ചു . നിയോജക മണ്ഡലത്തിലെ 42 സ്കൂളുകളെയും 883 വിദ്യാർത്ഥികളെയുമാണ് ആദരിച്ചത് . ഡി.സി.സി . ജനറൽ സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, അഡ്വ. സതീഷ് വിമലൻ , ടി.വി. ചാർളി , ബ്ലോക്ക് പ്രസിഡണ്ടുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുരിയൻ, ആളൂർ പഞ്ചായത്ത് പ്രസിഡണ്ടും ജനറൽ കൺവീനറുമായ റോസിലി ഫ്രാൻസീസ് , കോഡിനേറ്റർമാരായ സി.എസ്. അഞ്ച് ദുൾ ഹഖ്, എ.സി. സുരേഷ് , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സനൽ കല്ലക്കാരൻ എന്നിവർ പ്രസംഗിച്ചു.















