ഞാറ്റുവേല മഹോത്സവത്തിന് മാറ്റുകൂട്ടാൻ ‘പേരഗ്രാമവും’.
ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി, ആയിരം പേരതൈകൾ വച്ചുപിടിപ്പിക്കുന്ന ‘പേരഗ്രാമം’ പദ്ധതിക്ക് തുടക്കമായി. കാത്തലിക് സെന്ററിൽ നടന്ന ചടങ്ങിൽ പ്രവാസി വ്യവസായി ടി. വേണുഗോപാല മേനോൻ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ഹസീന ടീച്ചർക്ക് പേരത്തൈ നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഫാദർ ജോൺ പാലിയക്കര അധ്യക്ഷനായിരുന്നു. വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി , ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ : ജോയ് പീണിക്കപറമ്പിൽ, അയ്യപ്പക്കുട്ടി ഉദിമാനം, സിമീഷ് സാഹു, പി. ആർ. സ്റ്റാൻലി, ടെൽസൺ കോട്ടോളി , എ . സി സുരേഷ്, പി.കൃഷ്ണപ്രസാദ് , ബാബുരാജ്, ഷാജി മാസ്റ്റർ രാധാകഷണൻ വെട്ടത്ത്, എം.എസ് ദാസൻ, സെക്രട്ടറി കെ. എൻ. സുഭാഷ് കോഡിനേറ്റർ ജഫ്രിൻ സോജി തുടങ്ങിയവർ പങ്കെടുത്തു. ജൂലൈ 13 തിങ്കളാഴ്ച രാവിലെ 9:30-ന് മാപ്രാണത്തുനിന്ന് ‘തൈവണ്ടി’ പ്രയാണം ആരംഭിക്കും.















