നഗരസഭ വാർഡ് ഒന്നിൽ തെരുവുനായ ഷെൽട്ടർ തുടങ്ങാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു; നിയമ നടപടികൾ സ്വീകരിക്കാനും പ്രക്ഷോഭം ശക്തമാക്കാനും മൂർക്കനാട് ചേർന്ന യോഗത്തിൽ തീരുമാനം
ഇരിങ്ങാലക്കുട : വർഷക്കാലത്ത് വെള്ളം കയറുന്ന ജനവാസമേഖലയിൽ തെരുവുനായ ഷെൽട്ടർ സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കാനും ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും മൂർക്കനാട് ആലുംപറമ്പിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗത്തിൽ തീരുമാനം. വാർഡിൽ ഒന്നിൽ വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാൻ മെയ് 12 ന് ചേർന്ന നഗരസഭ യോഗം തീരുമാനിച്ചിരുന്നു . വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ പ്രതിനിധീകരിക്കുന്ന വാർഡ് കൂടിയാണിത്. മൂർക്കനാട് ആലുപറമ്പിൽ ചേർന്ന പ്രതിഷേധ യോഗം നഗരസഭ കൗൺസിലർ വിഷ്ണു പ്രഭാകരൻ ഉദ്ഘാടനം ചെയ്തു . ജനകീയ കൂട്ടായ്മ പ്രസിഡണ്ട് അബ്‌ദുൾ കബീർ അധ്യക്ഷത വഹിച്ചു . മുൻ കൗൺസിലർ നസീമ കുഞ്ഞുമോൻ, മോഹൻലാൽ പൊയ്യാറ, ഗോപാലകൃഷ്ണൻ, ബഷീർ മാളിയേക്കൽ, സുദീപ സന്ദീപ്, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആലുംപറമ്പ് തൊട്ട് ഇല്ലിക്കൽ വരെ പ്രതിഷേധ പ്രകടനവും നടന്നു.















