ബെൽജിയൻ ചിത്രം ” യങ് മതേഴ്സ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ
ഇരിങ്ങാലക്കുട : 2025 ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ ബെൽജിയൻ ചിത്രം ” യങ് മതേഴ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രിൽ 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ബെൽജിയത്തിലെ മെറ്റേണിറ്റി ഷെൽട്ടറിൽ കഴിയുന്ന കൗമാരക്കാരികളായ അമ്മമാരുടെ അതിജീവനത്തിൻ്റെയും സൗഹൃദത്തിൻ്റെയും കഥയാണ് 106 മിനിറ്റുള്ള ചിത്രം പറയുന്നത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായുള്ള ബെൽജിയൻ എൻട്രിയായും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്















