കലാനിലയത്തിൻ്റെ പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിച്ച് കൊണ്ട് സാംസ്കാരിക വകുപ്പിൻ്റെ ഉത്തരവ്

കലാനിലയത്തിൻ്റെ പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിച്ചു; ആദ്യ ഗഡ്ഡുവായ 25 ലക്ഷം മാർച്ച് 31 നകം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ചിലവഴിക്കാൻ കഴിയുമോ എന്ന ആശങ്കയിൽ കലാനിലയം ഭരണസമിതി

 

ഇരിങ്ങാലക്കുട : സാംസ്കാരിക കേന്ദ്രമായ ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൻ്റെ ഓഡിറ്റോറിയത്തിൻ്റെ പുനർനിർമാണത്തിന് സാംസ്കാരിക വകുപ്പ് അനുവദിച്ച ആദ്യ ഗഡ്ഡുവായ 25 ലക്ഷം മാനദണ്ഡങ്ങൾ പാലിച്ച് ചിലവഴിക്കാൻ കഴിയുമോ എന്ന ആശങ്കയിൽ കലാനിലയം അധികൃതർ. 60 വർഷത്തെ പഴക്കമുള്ള കെട്ടിടത്തിൻ്റെ പുനർനിർമ്മാണത്തിന് മൂന്ന് കോടി രൂപയുടെ പദ്ധതി 2024 ൽ സർക്കാരിൽ സമർപ്പിച്ചിരുന്നു. പദ്ധതിക്ക് അംഗീകാരം ലഭിച്ചെങ്കിലും ആദ്യ ഗഡ്ഡുവായ 25 ലക്ഷം രൂപ ലഭിച്ചത് കഴിഞ്ഞ ദിവസം മാത്രമാണ്. എന്നാൽ മാർച്ച് 31 നകം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് 25 ലക്ഷം രൂപ ചിലവഴിച്ചതായി കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ തുക ലാപ്സാകുന്ന സാഹചര്യമാണ് നിലവിലുളളതെന്ന് കലാനിലയം പ്രസിഡണ്ട് ശ്രീകുമാർ, സെക്രട്ടറി സതീഷ് വിമലൻ , ജോയിൻ്റ് സെക്രട്ടറി തങ്കപ്പൻ പാറയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 4858 ചതുരശ്ര അടിയിൽ ഓഡിറ്റോറിയം, കളരി, ഓഫീസ് എന്നിവയുടെ പുനർനിർമ്മാണത്തിനായി ആറൻമുള വാസ്തുവിദ്യാ ഗുരുകുലം തയ്യാറാക്കിയ പ്ലാനിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. 11 മാസത്തെ ശമ്പള കുടിശ്ശിക കൊടുത്ത് തീർക്കാനുള്ള ഗ്രാൻ്റ് തുക അനുവദിക്കുക, കലാനിലയത്തിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ വിഷയങ്ങളിലും അനുകൂല തീരുമാനങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും ഇവർ അറിയിച്ചു.

Please follow and like us: