ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി കാട്ടൂർ സ്വദേശി അറസ്റ്റിൽ
ഇരിങ്ങാലക്കുട : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി കാട്ടൂർ പൊഞ്ഞനം ശ്രീകാളീശ്വരി ഉന്നതി സ്വദേശി അഞ്ചാംകൂട്ടത്തിൽ വീട്ടിൽ സ്നേഹിതനെ (24) അറസ്റ്റ് ചെയ്തു.
നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷെമീർ പി എം, എസ് ഐ മഹേഷ് സി എം, എ എസ് ഐ മിനി, ജി എ എസ് ഐ ധനേഷ് സി ജി, ജി എസ് സി പി ഒ ശ്യാം, സി പി ഒ കൃഷ്ണ കുമാർ, സി പി ഒ അബ്ദുൾ വാഹിദ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.















