വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോൽസവം ജൂലൈ 16 മുതൽ 22 വരെ

വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം ജൂലൈ 16 മുതൽ 22 വരെ; അനുബന്ധ പരിപാടികൾ ജൂലൈ 7ന് ആരംഭിക്കും.

 

ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പത്താമത് സപ്ത‌ദിന ഞാറ്റുവേല മഹോത്സവം ജൂലൈ 16 മുതൽ 22 വരെ ഇരിങ്ങാലക്കുട മെയിൻ റോഡിലെ ലിറ്റിൽ ഫ്ളവർ കോൺവെന്റ്റ്ന് സമീപമുള്ള കാത്തലിക് സെൻ്റർ ജ്യോതിസിൽ വെച്ച് നടക്കും.അനുബന്ധ പരിപാടികൾ ജൂലൈ 70 പൊറത്തിശ്ശേരി കോട്ടപ്പാടത്ത് വെച്ച് നടക്കുന്ന മഡ് റേസ്, മഡ് ഫുട്ബോൾ എന്നീ മത്സരങ്ങളോടെ ആരംഭിക്കും.

ജൂലൈ 9 ന് മണ്ണ്, ജലം, കൃഷി എന്നീ വിഷയങ്ങളെ ആസ്പദമാക്കി റീൽസ് മത്സരം സംഘടിപ്പിക്കും.ജൂലൈ 13, 14 തീയതികളിൽ ‘തൈവണ്ടി’ പ്രചാരണം നടത്തും. ജൂലൈ 16 ന് രാവിലെ 10 മണിക്ക് വിഷൻ ഇരിങ്ങാലക്കുട പത്താമത് ഞാറ്റുവേല മഹോത്സവത്തിന് തിരിതെളിയും.

വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി, ജനറൽ കൺവീനർ പി ആർ സ്റ്റാൻലി, ചീഫ് കോർഡിനേറ്റർ സിമിഷ് സാഹു, ഡോ. ആബിദ് അക്ബർ, കോ ഓർഡിനേറ്റർമാരായ ഷാജി മാസ്റ്റർ, ലാലു മാസ്റ്റർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: