കാരുകുളങ്ങര ക്ഷേത്രം മേൽശാന്തിക്കെതിരെ അധിക്ഷേപം; പ്രതിഷേധവുമായി പികെഎസ്
കാരുകുളങ്ങര ക്ഷേത്രം മേൽശാന്തിക്കെതിരെ ” പൂണുലിട്ട പുലയൻ ” പ്രയോഗം; പട്ടികജാതി സമുദായങ്ങളെ ആക്ഷേപിച്ചവർക്കെതിരെ പികെഎസിൻ്റെ നവോത്ഥാനസദസ്സ് ഇരിങ്ങാലക്കുട : കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ ” പൂണുലിട്ട പുലയൻ ” എന്ന് വിളിച്ചതിലൂടെ പട്ടികജാതി സമുദായങ്ങളെ ആക്ഷേപിച്ചവർക്കെതിരെ പൊതുസമൂഹം ജാഗ്രതയോടെ രംഗത്തിറങ്ങണമെന്നാവശ്യപ്പെട്ട് പി കെ എസ് നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെ പോകാൻ തയ്യാറാണെന്നും, ആർ എസ് എസ് നിയന്ത്രിക്കുന്നContinue Reading
എൽഇഡി വാളും സൗണ്ട് സിസ്റ്റവും സെൻ്റ് ജോസഫ്സ് കോളേജിന് മന്ത്രി ആർ ബിന്ദു കൈമാറി
എല്‍.ഇ.ഡി വോളും സൗണ്ട് സിസ്റ്റവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് മന്ത്രി ഡോ.ആര്.ബിന്ദു കൈമാറി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജിലേക്ക് ഇരിങ്ങാലക്കുട എം.എല്‍.എ യും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആര്.ബിന്ദുവിന്റെ 2023- 24 വര്‍ഷത്തെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച എല്‍.ഇ.ഡി വോളിന്റെയും സൗണ്ട് സിസ്റ്റത്തിന്റെയും ഉദ്ഘാടനം മന്ത്രി ഡോ.ആര്.ബിന്ദു നിര്‍വ്വഹിച്ചു. സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മന്ത്രിContinue Reading
തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
കരുവന്നൂർ തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഒല്ലൂർ, വല്ലച്ചിറ സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ ഇരിങ്ങാലക്കുട : കരുവന്നൂർ തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിതൂങ്ങി യുവാവ് ആത്മഹത്യ ചെയ്യാൻ ഇടയായ കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31 വയസ് ) , ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ ജീവൻ ( 31Continue Reading
സെൻ്റ് ജോസഫ്സ് കോളേജിൽ രണ്ടാമത് അന്താരാഷ്ട പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് കൊടിയേറ്റി
സെൻ്റ് ജോസഫ്സ് കോളേജിൽ രണ്ടാമത് അന്തർദേശീയ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് കൊടിയേറ്റി. ഇരിങ്ങാലക്കുട : ജൂലൈ 18, 19 തീയതികളിലായി സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന രണ്ടാമത് അന്തർദേശീയ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് ( ഋതു) കൊടിയേറ്റി. കോളേജിൻ്റെ മുൻവശത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കൊടിയേറ്റ കർമ്മം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് , വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻContinue Reading
നാലമ്പലദർശനം; കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ ജൂലൈ 17 ന് ആരംഭിക്കും
നാലമ്പല ദര്‍ശനം; സ്പെഷ്യല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകൾ ജൂലൈ 17 ന് ആരംഭിക്കും. ഇരിങ്ങാലക്കുട : നാലമ്പല ദര്‍ശനത്തിനായുള്ള കെ.എസ്.ആര്.ടി.സി സ്പെഷ്യല്‍ സര്‍വീസുകളുടെ ഫ്ളാഗ് ഓഫ് കൂടൽ മാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു നിര്‍വ്വഹിച്ചു. കെ.എസ്.ആര്.ടി.സി ഇരിങ്ങാലക്കുട യൂണിറ്റില്‍ നിന്നും രണ്ട് നാലമ്പല സര്‍വ്വീസുകള്‍ ജൂലായ് 17 മുതല്‍ ആരംഭിക്കും. രാവിലെ 6 മണിക്കുംContinue Reading
പടിയൂർ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
പടിയൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ ഇരിങ്ങാലക്കുട : പടിയൂർ സ്വദേശി കോഴിപ്പറമ്പിൽ അനന്തുവിനെ (26 വയസ്സ്) 2024 ഡിസംബർ 25 ന് രാവിലെ പത്തരയോടെ കൊമ്പിടിഞ്ഞാമാക്കലിൽ നിന്നും ഇയാൾ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ടുപോയി വെടിമറയിലുള്ള ഖുറേഷി എന്നയാളുടെ ഹോട്ടലിൽ എത്തിച്ചു മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ നോർത്ത് പറവൂർ വെടിമറ കഞ്ഞിരപ്പറമ്പിൽ വീട്ടിൽ അബ്ദുള്ള (34 വയസ്സ് )Continue Reading
രാസവളവില വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം പ്രവർത്തകരുടെ മാർച്ചും ധർണ്ണയും
രാസവള വില വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘം പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട: രാസവള വില വർധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത മിനിമം താങ്ങുവില പ്രഖ്യാപിക്കുക, രാസവള സബ്ബ്സിഡി പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കേരള കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്.സജീവൻContinue Reading
ഡിജിറ്റൽ സംവിധാനങ്ങളിലൂടെ റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി കെ രാജൻ; 508 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു
ഡിജിറ്റൽ റവന്യൂ കാർഡിലൂടെയും ഡിജി ലോക്കർ സംവിധാനത്തിലൂടെയും റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി കെ രാജൻ; ഭൂരഹിതരായ 508 കുടുംബങ്ങൾക്കുള്ള പട്ടയങ്ങൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : ഡിജിറ്റൽ റവന്യൂ കാർഡിലൂടെയും ഡിജി ലോക്കർ സംവിധാനത്തിലൂടെയും റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് റവന്യൂ മന്ത്രികെ രാജൻ പറഞ്ഞു. ഇരിങ്ങാലക്കുട- പുതുക്കാട് മണ്ഡലതല പട്ടയമേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുContinue Reading
കാരുകുളങ്ങര ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് പ്രവർത്തകരുടെ പ്രതിഷേധപ്രകടനം; സ്വകാര്യ സംഭാഷണവുമായി ക്ഷേത്രത്തിന് ബന്ധമില്ലെന്നും ജാതീയമായ ഒരു വേർതിരിവും പ്രകടിപ്പിച്ചിട്ടില്ലെന്നും കാരുകുളങ്ങര എൻഎസ്എസ് കമ്മിറ്റി
കാരുകുളങ്ങര ക്ഷേത്രം മേൽശാന്തിയെ സമുദായത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ അധിക്ഷേപിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്ടണത്തിൽ കെപിഎംഎസ് പ്രവർത്തകരുടെ പ്രതിഷേധപ്രകടനം; സ്വകാര്യ സംഭാഷണവുമായി ക്ഷേത്രത്തിന് ബന്ധമില്ലെന്നും ജാതീയമായ ഒരു വേർതിരിവും നടത്തിയിട്ടില്ലെന്ന് എൻഎസ്എസ് കാരുകുളങ്ങര കമ്മിറ്റി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിന് ഇടയിൽ ക്ഷേത്രം മേൽശാന്തിയെ സമുദായത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ അധിക്ഷേപിച്ച നായർ സമുദായംഗമായ ബീന കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ്Continue Reading
ഞാറ്റുവേല മഹോൽസവം; മൈതാനങ്ങളുടെ പരിപാലനത്തിനായി നഗരസഭ ഭരണകൂടം തയ്യാറാക്കിയ നിയമാവലി നഗരസഭ തന്നെ ലംഘിച്ചതായി വിമർശനം
ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; മൈതാനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിയമാവലി നഗരസഭ ഭരണകൂടം തന്നെ ലംഘിച്ചതായി വിമർശനം; പരാതി ജില്ലാ ഭരണകൂടത്തിനും ശുചിത്വമിഷനും ഇരിങ്ങാലക്കുട : ” കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം ” എന്ന ആശയം മുൻനിറുത്തി ഇരിങ്ങാലക്കുട നഗരസഭ ഭരണകൂടം പത്ത് ദിവസങ്ങളിലായി അയ്യങ്കാവ് മൈതാനത്ത് നടത്തിയ ഞാറ്റുവേല മഹോൽസവത്തിലൂടെ ലംഘിച്ചത് നഗരസഭ പരിധിയിലെ പ്രധാന മൈതാനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിയമാവലിയിലെ വ്യവസ്ഥകൾ എന്ന് വിമർശനം.Continue Reading
























