ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; നമ്പ്യാങ്കാവ് വാർഡിൽ പരിചയസമ്പന്നരുടെ മൽസരം
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; നമ്പ്യാങ്കാവ് വാർഡിൽ പരിചയ സമ്പന്നരുടെ മൽസരം ; വികസനത്തിലും കുടിവെള്ളത്തിലും റോഡുകളിലും നിറഞ്ഞ് പ്രചരണരംഗം ഇരിങ്ങാലക്കുട : ക്ഷേത്രങ്ങളും പാടങ്ങളുമൊക്കെയായി ഗ്രാമീണ അന്തരീക്ഷമുള്ള വാർഡാണ് എട്ടാം നമ്പർ നമ്പ്യാങ്കാവ് വാർഡ് . മുരിയാട് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വാർഡ് കൂടിയാണിത്. ദീർഘകാലത്തെ യുഡിഎഫ് മേധാവിത്വത്തിന് ശേഷം 2015 ൽ വാർഡിൽ താമര വിരിഞ്ഞു. 2020 ലും ബിജെപി വിജയം ആവർത്തിച്ചു. നിലവിലെ വാർഡ് കൗൺസിലറും ബിജെപിContinue Reading
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; വാർഡ് 21 ൽ ത്രികോണമൽസരം
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; വാർഡ് 21 ൽ വീറുറ്റ ത്രികോണമൽസരം ; തകർന്ന് കിടക്കുന്ന സോൾവെൻ്റ് വെസ്റ്റ് റോഡ് പ്രധാന വിഷയം ഇരിങ്ങാലക്കുട : പട്ടണത്തോട് ചേർന്ന് കിടക്കുന്ന വാർഡാണ് നഗരസഭയിലെ ചേലൂർ വാർഡ് (നമ്പർ 21) . പൂമംഗലം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വാർഡ് കൂടിയാണിത്. മുൻചെയർപേഴ്സനും യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡറുമായിരുന്ന സോണിയ ഗിരി പ്രതിനിധീകരിച്ച വാർഡ് എന്ന സവിശേഷതയുമുണ്ട്. കൗൺസിലറുടെ ഭരണത്തിലുള്ള സ്വാധീനത്തിൻ്റെ ഗുണംContinue Reading
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; അവകാശവാദവുമായി മുന്നണികൾ
ഇരിങ്ങാലക്കുട നഗരസഭ; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് യുഡിഎഫ്; 30 സീറ്റോടെ അധികാരം പിടിച്ചെടുക്കുമെന്ന് എൽഡിഎഫ്; 31 സീറ്റ് നേടി ഇരിങ്ങാലക്കുട നഗരസഭ ഭരിക്കുമെന്ന് എൻഡിഎ ; തിരഞ്ഞെടുപ്പ് സംവാദത്തിൽ ഉയർന്നത് നഗരസഭ റോഡുകളും ടേക്ക് എ ബ്രേക്ക് ഉൾപ്പെടെയുള്ള പദ്ധതികളും കരുവന്നൂർ , ഐടിയു ബാങ്കുകളും ഉൾപ്പെടെയുള്ള വിഷയങ്ങൾ. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് യുഡിഎഫ് . 30Continue Reading
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്നും സർക്കാർ വിശ്വാസികളുടെ കൂടെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഇരിങ്ങാലക്കുട : ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സർക്കാറോ പാർട്ടിയോ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ശബരിമല ശാസ്താവിൻ്റെ ഒരു തരി സ്വർണ്ണം പോലും നഷ്ടപ്പെടാതെ തിരിച്ച് പിടിക്കുമെന്നും സർക്കാർ വിശ്വാസികളോടൊപ്പമാണെന്നും സിപിഎം നേതാവ് പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ് റാലിയുംContinue Reading
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; കൂടൽമാണിക്യം വാർഡിൽ പരിചയസമ്പന്നരുടെ പോരാട്ടം
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ് ; കൂടൽമാണിക്യം വാർഡിൽ പരിചയസമ്പന്നരുടെ പോരാട്ടം; ചർച്ചകളിൽ നിറഞ്ഞ് മഹാത്മാ പാർക്കും റോഡുകളുടെ വികസനവും ഇരിങ്ങാലക്കുട : എറെ പ്രധാന്യമുള്ള കൂടൽമാണിക്യം വാർഡിൽ ( നമ്പർ 28) ഇക്കുറി ശക്തമായ ത്രികോണമൽസരമാണ്. കളത്തിലുള്ളത് പരിചയസമ്പന്നരും. കൂടൽമാണിക്യം ക്ഷേത്രത്തിന് പുറമേ നവോത്ഥാന പോരാട്ടങ്ങളുടെ അടയാളയമായ കുട്ടംകുളവും എംജി ലൈബ്രറിയും മഹാത്മാ പാർക്കും നാഷണൽ യുപി സ്കൂളും പിഡബ്യു ഓഫീസുകളും വാർഡിൻ്റെ പരിധിയിലാണ് വരുന്നത്. പതിനഞ്ച് വർഷങ്ങളായിContinue Reading
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ചന്തക്കുന്ന് വാർഡിൽ മൽസരരംഗത്ത് അഞ്ച് പേർ
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ചന്തക്കുന്ന് വാർഡിൽ മൽസരരംഗത്ത് അഞ്ച് പേർ; വാർഡിൻ്റെ വികസനത്തോടൊപ്പം സ്വതന്ത്ര സ്ഥാനാർഥിയായി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടിൻ്റെ കടന്നുവരവും ചർച്ചാ വിഷയം ഇരിങ്ങാലക്കുട : അഞ്ച് സ്ഥാനാർഥികൾ. നാല് പേർ മൽസരരംഗത്ത് പുതുമുഖങ്ങൾ. യുഡിഎഫിൻ്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് അനുവദിച്ച സീറ്റിൽ കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡൻ്റിൻ്റെ സ്വതന്ത്ര സ്ഥാനാർഥിയായുള്ള രംഗപ്രവേശം. ഇതേ ചൊല്ലിയുളള രാഷ്ട്രീയ ചർച്ചകൾ . നഗരസഭ തിരഞ്ഞെടുപ്പിൽContinue Reading
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ആയുർവേദ വാർഡിൽ വനിതകളുടെ ശക്തമായ പോരാട്ടം
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്;ആയുർവേദ ആശുപത്രി വാർഡിൽ ഉയരുന്നത് കാരുകുളങ്ങര ക്ഷേത്ര കുള സംരക്ഷണവും വിവിധ റോഡുകളിലെ വെള്ളക്കെട്ടും ഉൾപ്പെടെയുള്ള വിഷയങ്ങൾ. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ വാർഡുകളുടെ എണ്ണം 41 ൽ നിന്നും 43 ആയി വർധിച്ചപ്പോൾ രൂപമെടുത്ത വാർഡാണ് 30-നമ്പർ ആയുർവേദ ആശുപത്രി വാർഡ് . ബസ് സ്റ്റാൻ്റ്, കാരുകുളങ്ങര, കൂടൽമാണിക്യം, സിവിൽ സ്റ്റേഷൻ വാർഡുകളിൽ നിന്നുള്ള ഭാഗങ്ങളാണ് പുതിയ വാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആയുർവേദ ആശുപത്രിക്ക് പുറമേContinue Reading
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ക്രൈസ്റ്റ് കോളേജ് വാർഡ് സാക്ഷിയാകുന്നത് സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വനിതകളുടെ പോരാട്ടത്തിന്
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ക്രൈസ്റ്റ് കോളേജ് വാർഡ് സാക്ഷിയാകുന്നത് സാമൂഹ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വനിതകളുടെ പോരാട്ടത്തിന് ഇരിങ്ങാലക്കുട : സാമൂഹ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വനിതകളുടെ പോരാട്ടമാണ് 31 -ാം നമ്പർ ക്രൈസ്റ്റ് കോളേജ് വാർഡിൽ . 5000 ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന ക്രൈസ്റ്റ് കോളേജ്, 1500 ഓളം വിദ്യാർഥികൾ എത്തിച്ചേരുന്ന ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ്, പ്രതീക്ഷാ ഭവൻ, അൽവേർണിയ കോൺവെൻ്റ്, രണ്ട് അംഗൻവാടികൾ എല്ലാം ഉൾപ്പെടുന്നContinue Reading
അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയ കേസിൽ വെള്ളാങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ
അതിജീവിതയുടെ ഐഡന്റിറ്റി സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ ഫേസ്‌ബുക് വഴി വെളിപ്പെടുത്തിയ കേസ്സിൽ വെള്ളാങ്ങല്ലൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : തിരുവനന്തപുരം സിറ്റി നേമം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത, സ്ത്രീക്കെതിരായ ലൈംഗിക അതിക്രമം നടത്തിയ കേസിലെ അതിജീവിതയുടെ ഫോട്ടോ ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ ഫേസ്‌ബുക് വഴി ഷെയർ ചെയ്ത് അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനെ തുടർന്ന്Continue Reading
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് വാർഡിൽ ത്രികോണമൽസരം
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; സെൻ്റ് ജോസഫ്സ് കോളേജ് വാർഡിൽ ത്രികോണ മത്സരം ; ചർച്ചകളിൽ നിറയുന്നത് കുടിവെള്ളക്ഷാമവും വെള്ളക്കെട്ടും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരിങ്ങാലക്കുട : വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം കൊണ്ട് എറെ പ്രധാന്യമുള്ള വാർഡാണ് നഗരസഭയിലെ നമ്പർ 19 സെൻ്റ് ജോസഫ്സ് കോളേജ് വാർഡ്. സെൻ്റ് ജോസഫ്സ് കോളേജ്, ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂൾ, ജ്യോതിസ് കോളേജ്, ബിഷപ്പ് ഹൗസ്, വ്യാപാരഭവൻ എന്നിവ സ്ഥിതി ചെയ്യുന്ന വാർഡിൽ നഗരസഭContinue Reading
























