ആചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന കൂടൽമാണിക്യം ഭരണ സമിതിയെ പിരിച്ച് വിടണമെന്ന് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി
ക്ഷേത്ര പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന ശ്രീകൂടൽമാണിക്യം ദേവസ്വം ഭരണസമിതിയെ പിരിച്ച് വിടണമെന്ന് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഭരണ സമിതിയെ സംസ്ഥാന സർക്കാർ പിരിച്ച് വിടണമെന്ന് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി. ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെ പ്രവർത്തിക്കുമെന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റവർ ആചാരങ്ങൾക്ക് വിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നത്. ക്ഷേത്ര ചടങ്ങുകളിൽ നിന്നും തന്ത്രിമാരെ മാറ്റാനും തന്ത്രിമാർ ജാതിവിവേചനം കാണിക്കുന്നുവെന്ന് വ്യാജ പ്രചരണം നടത്താനുമാണ്Continue Reading
താഴെക്കാട് വിശുദ്ധ മുത്തപ്പൻ്റെ തിരുനാളിന് ഏപ്രിൽ 23 ന് കൊടിയേറ്റും
താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പൻ്റെ തിരുനാളിന് എപ്രിൽ 23 ന് കൊടിയേറ്റും ഇരിങ്ങാലക്കുട : താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പൻ്റെ തിരുനാളിന് ഏപ്രിൽ 23 ന് വൈകീട്ട് 4.30 ന് കൊടിയേറ്റും . മേയ് 2, 3 , 4 തീയതികളിലായി തിരുനാൾ ആഘോഷിക്കുമെന്ന് വികാരി ഫാ ജോർജ്ജ് പാറേമേൻ , ജനറൽ കൺവീനർ സെബാസ്റ്റ്യൻ പ്ലാശ്ശേരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ ദിനമായ മെയ് 3 ന് രാവിലെ 10. 30Continue Reading
ഇൻ്റർസോൺ കലോൽസവം; ക്രൈസ്റ്റ് രണ്ടാം സ്ഥാനത്ത്
ഇൻ്റർസോൺ കലോത്സവത്തിൽ ക്രൈസ്റ്റ് കോളേജിന് നേട്ടം; 184 പോയിൻ്റ് നേടി കോളേജ് രണ്ടാം സ്ഥാനത്ത് തൃശ്ശൂർ: കാലിക്കട്ട് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഭിമാന നേട്ടം. കോട്ടക്കൽ ഫാറൂഖ് കോളേജിൽ വച്ച് നടത്തപ്പെട്ട യൂണിവേഴ്സിറ്റി കലോത്സവത്തിൽ 184 പോയിൻ്റ് നേടിയാണ് ക്രൈസ്റ്റ് കോളേജ് യൂണിവേഴ്സിറ്റി കലാമേളയിൽ രണ്ടാം സ്ഥാനം നേടി.നൂറ്റിമൂന്നോളം മത്സരയിനങ്ങളിൽ പങ്കെടുത്ത ക്രൈസ്റ്റിലെ വിദ്യാർഥികൾ പരിചമുട്ടുകളി, പൂരക്കളി, നാടോടിനൃത്തം, ചെണ്ടമേളം, തായമ്പക, ഗാനമേള, മൈം എന്നീContinue Reading
ഇൻ്റർസോൺ കലോൽസവം; മികച്ച വനിതാ കലാലയപ്പട്ടം നിലനിർത്തി സെൻ്റ് ജോസഫ്സ് കോളേജ്
ഇൻ്റർ സോൺ കലോത്സവം: ; മികച്ച വനിതാ കലാലയപ്പട്ടം നിലനിർത്തി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജ് തൃശ്ശൂർ: കോട്ടയ്ക്കൽ ഫാറൂക്ക് കോളജിൽ വച്ചു നടന്ന കാലിക്കറ്റ് സർവ്വകലാശാല ഇൻ്റർ സോൺ കലോത്സവത്തിൽ മികച്ച വനിതാ കലാലയ പുരസ്ക്കാരം സ്വന്തമാക്കി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജ്. തുടർച്ചയായ രണ്ടാം വർഷമാണ് സെൻ്റ് ജോസഫ്സ് മികച്ച വനിതാ കലാലയപ്പട്ടം നേടുന്നത്. ഭരതനാട്യം, കുച്ചുപ്പുഡി , കേരള നടനം എന്നിവയിൽ ഒന്നാം സ്ഥാനവുംContinue Reading
വനിതാ സംവരണ ഭേദഗതി ബിൽ ; പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മഹിള മോർച്ച ജില്ലാ കമ്മിറ്റി
വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷനിലപാടിനെതിരെ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മഹിള മോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി ഇരിങ്ങാലക്കുട : വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെടുത്തിയതിലൂടെ പ്രതിപക്ഷ പാർട്ടികളുടെ സ്ത്രീ വിരോധം വ്യക്തമായതായി മഹിള മോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി . പ്രതിപക്ഷ നിലപാടിന് എതിരെ മഹിള മോർച്ചയുടെ നേതൃത്വത്തിൽ പ്രചരണവും ബോധവല്ക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് മോർച്ച ജില്ലാ പ്രസിഡണ്ട് രശ്മി ബാബുContinue Reading
ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഏപ്രിൽ 22 ന് ഇരിങ്ങാലക്കുടയിൽ
ടാക്സ് പ്രാക്ടീഷണേഴ്സ് അസ്സോസിയേഷൻ ജില്ലാ സമ്മേളനം ഏപ്രിൽ 22 ന് ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : കേരള ടാക്സ് പ്രാക്ടീഷ്ണേഴ്സ് അസ്സോസിയേഷൻ ജില്ലാ സമ്മേളനം ഏപ്രിൽ 22 ന് ഇരിങ്ങാലക്കുട വ്യാപാരഭവനിൽ നടക്കും. 1.30 ന് നടക്കുന്ന സമ്മേളനം അസ്സോസിയേഷൻ ജനറൽ സെക്രട്ടറി കെ പി ഹരീഷ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം എ ഗോവിന്ദൻ , ജില്ലാ എക്സിക്യൂട്ടിവ് കൗൺസിലർ ഫ്രാൻസൺ മൈക്കിൾ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.Continue Reading
കുട്ടംകുളത്തിൽ സ്മാരക നിർമ്മാണത്തിനെതിരെ ബിജെപി; സമരത്തെക്കുറിച്ചുള്ള ഓർമ്മകൾ പോലും കോൺഗ്രസിനെയും , ബിജെപിയെയും വിറളി പിടിപ്പിക്കുന്നതായി സിപിഎം
കുട്ടംകുളത്തിൽ സ്മാരകം നിർമ്മിക്കുന്നതിനെതിരെ ബിജെപിയുടെ പ്രതിഷേധ സമരം; കുട്ടംകുളം സമരത്തെക്കുറിച്ചുള്ള ഓർമ്മകൾ പോലും കോൺഗ്രസിനെയും ബിജെപിയെയും വിറളി പിടിപ്പിക്കുകയാണെന്ന് സിപിഎം ഇരിങ്ങാലക്കുട : കുട്ടംകുളത്തിൻ്റെ തെക്ക് കിഴക്കേ ഭാഗത്ത് സ്മാരകം നിർമ്മിക്കാനുള്ള ദേവസ്വത്തിൻ്റെയും സർക്കാരിൻ്റേയും നടപടിയിൽ പ്രതിഷേധവുമായി ബിജെപി ടൗൺ കമ്മിറ്റി . പ്രതിഷേധസമരത്തിൽ ടൗൺ ഏരിയ ജനറൽ സെക്രട്ടറി ബാബുരാജ്.കെ.എം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി എസ് സുബീഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.Continue Reading
പടിഞ്ഞാറൻ മേഖലയിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡൻ്റസ് അസോസിയേഷൻ വാർഷിക സമ്മേളനം
പടിഞ്ഞാറൻ മേഖലയിലേക്കുള്ള ബസ് സർവ്വീസുകൾ പുനരാരംഭിക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ഇരിങ്ങാലക്കുട : നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിൽ പെട്ട കണ്ഠേശ്വരം, കൊരുമ്പിശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സ്വകാര്യ ബസ്സ് സർവ്വീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡണ്ട് രാജീവ് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരിജ ഗോകുൽനാഥ് റിപ്പോർട്ടും, ട്രഷറർ ബിന്ദു ജിനൻ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. ശ്രീധരൻContinue Reading
ഇരിങ്ങാലക്കുടയിൽ മെയ് 11 മുതൽ ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടക മത്സരം
ഇരിങ്ങാലക്കുടയിൽ മെയ് 11 മുതൽ ഇന്നസെൻ്റ് സ്മാരക നാടക മത്സരം;ലോഗോ പ്രകാശനം ചെയ്തു ; അഞ്ച് ദിവസങ്ങളിലായി അവതരപ്പിക്കുന്നത് പത്ത് നാടകങ്ങൾ ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടക മത്സരത്തിലേക്കുള്ള നാടകങ്ങൾ തെരഞ്ഞെടുത്തു. ഭൂമധ്യരേഖ ( എം.വി. ദേവൻ കലാഗ്രാമം, കൊല്ലം), കടൽത്തീരത്ത് ( പ്രതിഭ തിയേറ്റേഴ്സ്, ചെമ്മാട്), മീൻപാടും പാട്ട് (ആപ്ത , പയ്യന്നൂർ ), ഏകാന്തതയുടെContinue Reading
സംഗീത സംവിധായകൻ പ്രതാപ് സിംഗിന് ആദരം
സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ് സിംഗിനെ ആദരിച്ചു. ഇരിങ്ങാലക്കുട : നവതി പിന്നിട്ട ചലച്ചിത്ര സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ്സിങ്ങിനെ, കഥാതൽപം തൃശൂരി ൻ്റെയും,പ്രതാപ്സിങ് മ്യൂസിക് ലവേഴ്സ് ഗ്രൂപ്പ് ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു . നക്കര ഹാളിൽ നടന്ന ചടങ്ങിൽ റിട്ടയേർഡ് ജില്ലാ ജഡ്ജി കെ.വിജയകുമാർ പൊന്നാട അണിയിച്ചു. മാധ്യമ പ്രവർത്തകൻ കെ ഹസ്സൻകോയ അധ്യക്ഷത വഹിച്ചു . ജോസ് ചിറ്റിലപ്പിള്ളി,എം. പി.സുരേന്ദ്രൻ, സുരേഷ്കുമാർ. യു കെ ,Continue Reading
























