വെള്ളാങ്ങല്ലൂരിൽ ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന ഗൃഹനാഥനും മരിച്ചു. ഇരിങ്ങാലക്കുട : ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലായിരുന്ന ഗൃഹനാഥനും മരിച്ചു.വെള്ളാങ്ങല്ലൂർ എരുമത്തടം ഫ്രൻഡ്സ് ലെയ്നിൽ തൃക്കോവിൽ വാരിയത്ത് രവീന്ദ്രനാണ് ( 70 വയസ്സ്) മരിച്ചത്. ജൂലൈ എട്ടിനായിരുന്നു രവീന്ദ്രനും ഭാര്യ ജയശ്രീക്കും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ജയശ്രീ ( 60) അന്ന് രാത്രി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തരയ്ക്ക്Continue Reading

കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ അംഗുലീയാങ്കം കൂത്ത് പുറപ്പാട് ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ വാർഷികമായി നടത്തിവരാറുള്ള കൂത്തടിയന്തിരത്തിന്റെ ഭാഗമായി അംഗുലീയാങ്കം കൂത്ത് പുറപ്പാട് നടന്നു. ശ്രീരാമന്റെ പ്രതീകമായി സീതയ്ക്ക് കാഴ്ചവയ്ക്കാനുളള അംഗുലീയകമോതിരം അടയാളമായി ധരിച്ച് സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തിയ ഹനൂമാന്റെ പുറപ്പാടാണ് അരങ്ങേറിയത്. പുറപ്പാടുദിവസം, മേൽശാന്തി കൂത്തമ്പലത്തിൽ വന്ന് രംഗപൂജചെയ്ത് മംഗളവാദ്യഗീതഘോഷത്തോടെ ഹനൂമദ്വേഷധാരിയായ ചാക്യാർ രംഗത്ത് പ്രവേശിച്ച് സമുദ്രം കടന്നകഥയും ലങ്കാപുരി വർണ്ണനയും അഭിനയിച്ച് അനുഷ്ഠാന പ്രധാനമായ ക്രിയകൾContinue Reading

കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം എൻഎസ്എസിൻ്റെതെന്ന് കാരുകുളങ്ങര എൻഎസ്എസ് കമ്മിറ്റി ; 1975 ൽ ചാഴൂർ കോവിലകം ക്രയവിക്രയം ഒഴിയുള്ള എല്ലാ അധികാരങ്ങളും കൈമാറിയിട്ടുണ്ടെന്നും മേൽശാന്തിയെ അധിക്ഷേപിച്ച് കൊണ്ടുള്ള ഭക്തയുടെ പരാമർശം അപലപനീയമെന്നും കമ്മിറ്റി. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം എൻഎസ്എസിൻ്റെതാണെന്ന് എൻഎസ്എസ് കാരുകുളങ്ങര കരയോഗം കമ്മിറ്റി. ക്ഷേത്രത്തിൻ്റെ നടത്തിപ്പ് ചാഴൂർ കോവിലകം 1975 ൽ കോവിലകത്തിൻ്റെ മൂന്നാം താവഴിയിൽ ഉള്ള 10 പേരാണ്Continue Reading

കാരുകുളങ്ങര ക്ഷേത്രം മേൽശാന്തിക്കെതിരെ ” പൂണുലിട്ട പുലയൻ ” പ്രയോഗം; പട്ടികജാതി സമുദായങ്ങളെ ആക്ഷേപിച്ചവർക്കെതിരെ പികെഎസിൻ്റെ നവോത്ഥാനസദസ്സ് ഇരിങ്ങാലക്കുട : കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ ” പൂണുലിട്ട പുലയൻ ” എന്ന് വിളിച്ചതിലൂടെ  പട്ടികജാതി സമുദായങ്ങളെ ആക്ഷേപിച്ചവർക്കെതിരെ പൊതുസമൂഹം ജാഗ്രതയോടെ രംഗത്തിറങ്ങണമെന്നാവശ്യപ്പെട്ട് പി കെ എസ് നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെ പോകാൻ തയ്യാറാണെന്നും, ആർ എസ് എസ് നിയന്ത്രിക്കുന്നContinue Reading

എല്‍.ഇ.ഡി വോളും സൗണ്ട് സിസ്റ്റവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിന് മന്ത്രി ഡോ.ആര്‍.ബിന്ദു കൈമാറി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് (ഓട്ടോണമസ്) കോളജിലേക്ക് ഇരിങ്ങാലക്കുട എം.എല്‍.എ യും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആര്‍.ബിന്ദുവിന്റെ 2023- 24 വര്‍ഷത്തെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച എല്‍.ഇ.ഡി വോളിന്റെയും സൗണ്ട് സിസ്റ്റത്തിന്റെയും ഉദ്ഘാടനം മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വ്വഹിച്ചു. സെന്റ് ജോസഫ്‌സ് കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മന്ത്രിContinue Reading

കരുവന്നൂർ തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഒല്ലൂർ, വല്ലച്ചിറ സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ ഇരിങ്ങാലക്കുട : കരുവന്നൂർ തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിതൂങ്ങി യുവാവ് ആത്മഹത്യ ചെയ്യാൻ ഇടയായ കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31 വയസ് ) , ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ ജീവൻ ( 31Continue Reading

സെൻ്റ് ജോസഫ്സ് കോളേജിൽ രണ്ടാമത് അന്തർദേശീയ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് കൊടിയേറ്റി. ഇരിങ്ങാലക്കുട : ജൂലൈ 18, 19 തീയതികളിലായി സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന രണ്ടാമത് അന്തർദേശീയ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് ( ഋതു) കൊടിയേറ്റി. കോളേജിൻ്റെ മുൻവശത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കൊടിയേറ്റ കർമ്മം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് , വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻContinue Reading

നാലമ്പല ദര്‍ശനം; സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകൾ ജൂലൈ 17 ന് ആരംഭിക്കും. ഇരിങ്ങാലക്കുട : നാലമ്പല ദര്‍ശനത്തിനായുള്ള കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസുകളുടെ ഫ്ളാഗ് ഓഫ് കൂടൽ മാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. കെ.എസ്.ആര്‍.ടി.സി ഇരിങ്ങാലക്കുട യൂണിറ്റില്‍ നിന്നും രണ്ട് നാലമ്പല സര്‍വ്വീസുകള്‍ ജൂലായ് 17 മുതല്‍ ആരംഭിക്കും. രാവിലെ 6 മണിക്കുംContinue Reading

പടിയൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ ഇരിങ്ങാലക്കുട : പടിയൂർ സ്വദേശി കോഴിപ്പറമ്പിൽ അനന്തുവിനെ (26 വയസ്സ്) 2024 ഡിസംബർ 25 ന് രാവിലെ പത്തരയോടെ കൊമ്പിടിഞ്ഞാമാക്കലിൽ നിന്നും ഇയാൾ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ടുപോയി വെടിമറയിലുള്ള ഖുറേഷി എന്നയാളുടെ ഹോട്ടലിൽ എത്തിച്ചു മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ നോർത്ത് പറവൂർ വെടിമറ കഞ്ഞിരപ്പറമ്പിൽ വീട്ടിൽ അബ്‌ദുള്ള (34 വയസ്സ് )Continue Reading

രാസവള വില വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘം പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട: രാസവള വില വർധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത മിനിമം താങ്ങുവില പ്രഖ്യാപിക്കുക, രാസവള സബ്ബ്സിഡി പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കേരള കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്.സജീവൻContinue Reading