പരാതിപരിഹാരത്തിന് ‘കരുതലും കൈത്താങ്ങും ‘ ; മുകുന്ദപുരം താലൂക്ക് അദാലത്ത് 16 ന്; സംഘാടകസമിതി രൂപീകരിച്ചു; അദാലത്തിൽ പരിഗണിക്കുന്നത് പതിനാറോളം വിഷയങ്ങൾ ; ഇതിനകം ലഭിച്ചത് 66 അപേക്ഷകൾ   ഇരിങ്ങാലക്കുട : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ ഒരുക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്ത് മുകുന്ദപുരം താലൂക്കിൽ ഡിസംബർ 16 തിങ്കളാഴ്ച നടക്കും. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ പത്തുമണി മുതൽContinue Reading

വൈദ്യുതി ചാർജ്ജ് വർധന; പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട : വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ . കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും , യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെയും നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം രാജീവ്‌ ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച് ഠാണാവിൽ സമാപിച്ചു. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷതContinue Reading

  സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും റണ്ണിംഗ് ടൈം പുനക്രമീകരണവും കെഎസ്ടിപി റോഡ് നിർമ്മാണത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങളും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ പ്രാദേശികമായി പ്രത്യേക യോഗം വിളിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗം   ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും തുടർന്നുണ്ടാകുന്ന അപകടങ്ങളും കെഎസ്ടിപി റോഡ് നിർമ്മാണത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങൾ ലംഘിച്ച് കൊണ്ട് സ്വകാര്യ ബസ്സുകൾ നടത്തുന്ന സർവീസുകളും അനുബന്ധ വിഷയങ്ങളും ചർച്ചContinue Reading

2025 ലെ കൂടൽമാണിക്യം തിരുവുൽസവം; ഉൽസവത്തിൻ്റെ എസ്റ്റിമേറ്റിന് അംഗീകാരം; സബ്-കമ്മിറ്റികൾക്കും രൂപം നൽകി.     ഇരിങ്ങാലക്കുട : 2025 ലെ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രോൽസവത്തിൻ്റെ നടത്തിപ്പിനായുള്ള കമ്മിറ്റികളായി. 1 , 81, 31,000 രൂപ വരവും 1,78, 68,000 രൂപ ചിലവും 2 , 63, 000 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ഉൽസവത്തിൻ്റെ എസ്റ്റിമേറ്റിനും ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഊട്ടുപ്പുരയിൽ ചേർന്ന ആലോചനയോഗം അംഗീകാരം നൽകി. ദേവസ്വം ചെയർമാൻContinue Reading

മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പുചിറ ടൂറിസം ഹബ്ബാവാൻ ഒരുങ്ങുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ 90 ലക്ഷം രൂപ ചിലവിൽ   ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിന്റെ ടൂറിസം വകുപ്പ് ആവിഷ്ക്കരിച്ച ഡെസ്റ്റിനേഷൻ ടൂറിസം ചലഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി അനുമതി ലഭിച്ച മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പു ചിറയിൽ ടൂറിസം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ ആസ്തി വികസന ഫണ്ടും സംസ്ഥാന സർക്കാരിൻ്റെ ടൂറിസംContinue Reading

ആളൂരിൽ വൻ കഞ്ചാവ് വേട്ട; ഒന്നരക്കിലോയിൽ അധികം കഞ്ചാവുമായി കാപ്പ കേസിലെ പ്രതിയടക്കം മൂന്ന് പേർ പിടിയിൽ ഇരിങ്ങാലക്കുട : ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ഞപ്പിള്ളിയിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയടക്കം മൂന്നുപേർ പിടിയിൽ. കൊലപാതക കേസ്,പോലീസുകാരനെ ആക്രമിച്ച കേസ് എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയും കാപ്പ പ്രകാരം നാടുകടത്തപ്പെട്ട ചേർപ്പ് സ്വദേശി മിജോ ജോസ് ( 35) ,കവർച്ചകേസടക്കംContinue Reading

കാപ്പ ഉത്തരവ് ലംഘിച്ച് തൃശ്ശൂർ റവന്യു ജില്ലയിൽ പ്രവേശിച്ച കേസിലെ പ്രതി ആളൂരിൽ അറസ്റ്റിൽ   ഇരിങ്ങാലക്കുട : കാപ്പ നിയപ്രകാരം തൃശ്ശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ജില്ലയിൽ പ്രവേശിച്ച ചാലക്കുടി തുരുത്തിപറമ്പ് തച്ചനാടൻ വീട്ടിൽ ജയൻ (34) എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസം തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് നിരോധനമുള്ള പ്രതി ജയൻ നിരോധന ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച് താമസിച്ചു വരികയായിരുന്നു.Continue Reading

വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി കിസാൻ സഭ പ്രവർത്തകർ ഇരിങ്ങാലക്കുട : വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി കിസാൻ സഭ . വയനാടിനെ സംരക്ഷിക്കുക, വയനാടിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കിസാൻ സഭ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ കെ രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.ജില്ലാContinue Reading

കനത്ത മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൃഷി നാശം; മുനയം താത്കാലിക ബണ്ട് നിർമ്മാണം പാതി വഴിയിൽ തകർന്നു; എടക്കുളത്ത് തുടർച്ചയായ മഴയിൽ ഒരു വീടും ഭാഗികമായി തകർന്നു. ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ ആയിരത്തോളം എക്ടറിൽ കൃഷിനാശം . കാറളത്ത് 225 എക്ടറിലും കാട്ടൂരിൽ 10 എക്ടറിലും മുരിയാട് 360 എക്ടറിലും പൊറത്തിശ്ശേരിയിൽ 235 എക്ടറിലും ഇരിങ്ങാലക്കുടയിൽ 10 എക്ടറിലുമാണ് കൃഷി വെള്ളം കയറിയContinue Reading

പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസത്തിന് തിരി തെളിഞ്ഞു; പല്ലാവൂർ , തൃപ്പേക്കുളം പുരസ്കാരങ്ങൾ പരയ്ക്കാട് തങ്കപ്പൻമാരാർക്കും പിണ്ടിയത്ത് ചന്ദ്രൻനായർക്കും സമർപ്പിച്ചു. ഇരിങ്ങാലക്കുട : പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിന് തിരി തെളിഞ്ഞു. സംഗമേശ സന്നിധിയിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപിContinue Reading