ഇരിങ്ങാലക്കുട നഗരസഭയെ സീറോ വേസ്റ്റ് നഗരസഭ ആയി പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭയെ സീറോ വേസ്റ്റ് നഗരസഭ ആയി പ്രഖ്യാപിച്ചു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പ്രഖ്യാപനം നിർവഹിച്ചു . ആരോഗ്യ- സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം പി രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, നഗരസഭ സെക്രട്ടറിContinue Reading

പദ്ധതി ചിലവിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് നേട്ടം; ആശ ജീവനക്കാർക്ക് ഇൻസെൻ്റീവ് നല്കാൻ നഗരസഭ യോഗത്തിൽ തീരുമാനം. ഇരിങ്ങാലക്കുട : 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി ചിലവിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് നേട്ടം. 80. 97 % പദ്ധതി പണം ചിലവഴിക്കാനായെന്നും ജില്ലയിൽ ഇരിങ്ങാലക്കുട നഗരസഭ മൂന്നാം സ്ഥാനത്താണെന്നും നഗരസഭ ചെയർപേഴ്സൺ നഗരസഭ യോഗത്തിൽ അറിയിച്ചു. തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുകയും മാസങ്ങൾക്ക് ശേഷം പ്രവർത്തനം ആരംഭിക്കുകയും ഒടുവിൽ അടച്ചിടുകയും ചെയ്തContinue Reading

മുക്കുപണ്ടം പണയം വച്ച് 17 ലക്ഷം രൂപ തട്ടിയെടുത്ത കാറളം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു; ബാങ്കിൻ്റെ പരാതിയിൽ കേസെടുത്ത് പോലീസ്.   ഇരിങ്ങാലക്കുട : മുക്കുപണ്ടം പണയം വച്ച് 17 ലക്ഷം തട്ടിയെടുത്ത ജീവനക്കാരനെ ബാങ്ക് സസ്പെൻ്റ് ചെയ്തു. കാറളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കാറളം കക്കേരി വീട്ടിൽ ഷൈൻ ( 49) നെയാണ് ഈ മാസം 21 ന് ചേർന്ന ഭരണസമിതി യോഗംContinue Reading

മുനയം പാലം; 34 കോടി നഷ്ടപ്പെടുത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രവർത്തകരുടെ ധർണ്ണയും മാർച്ചും . ഇരിങ്ങാലക്കുട : മുനയത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നതിനു യു ഡി എഫ് സർക്കാർ അനുവദിച്ച 34 കോടി രൂപ നഷ്ടപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും. പാലം നിർമ്മാണത്തിന് ആവശ്യമായ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തിട്ട് എട്ടു വർഷത്തിലധികമായിട്ടും ബണ്ട്Continue Reading

അറുപത്തിമൂന്നാമത് കണ്ടംകുളത്തി ഫുട്ബോൾ കിരീടം ക്രൈസ്റ്റ് കോളേജിന് ; നേട്ടം പതിനഞ്ച് വർഷങ്ങൾക്ക് ശേഷം   ഇരിങ്ങാലക്കുട: അറുപത്തിമൂന്ന് വർഷത്തിൻ്റെ പാരമ്പര്യം പേറുന്ന കണ്ടംകുളത്തി ഫുട്ബോൾ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. ക്രൈസ്റ്റ് ഫൈനലിൽ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് കണ്ടംകുളത്തി ട്രോഫിയിൽ മുത്തമിട്ടത്. നിശ്ചിതസമയത്ത് ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ വിജയികളെ നിശ്ചയിച്ചത് പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ്. ഷൂട്ടൗട്ടിൽ 5 – 4 എന്നContinue Reading

വിനോദമായി മാത്രം കാണേണ്ട ഒന്നല്ല സിനിമയെന്ന് സബ് കളക്ടർ അഖിൽ വി മേനോൻ ഐഎഎസ് ; ആറാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സ് വിതരണം ചെയ്തു. ഇരിങ്ങാലക്കുട : വിനോദമായി മാത്രം കാണേണ്ട ഒന്നല്ല സിനിമയെന്ന് തൃശ്ശൂർ ജില്ലാ സബ്- കളക്ടർ അഖിൽ വി മേനോൻ ഐഎഎസ്. വായന പോലെ തന്നെ കലാമൂല്യമുള്ള ചിത്രങ്ങൾക്ക് സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നുളളത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെContinue Reading

കേന്ദ്ര ബഡ്ജറ്റിലെ സംസ്ഥാനത്തോടുളള അവഗണനയിൽ പ്രതിഷേധിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ കാൽനട ജാഥ തുടങ്ങി. ഇരിങ്ങാലക്കുട : കേന്ദ്ര ബഡ്ജറ്റിലെ സംസ്ഥാനത്തോടുള്ള അവഗണനയ്ക്കെതിരെ കാൽനട ജാഥയുമായി സിപിഎം.കേന്ദ്ര അവഗണനക്കെതിരെ “കേരളമെന്താ ഇന്ത്യയിലല്ലേ ” എന്ന ചോദ്യമുയർത്തി സിപിഎം എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കാൽ നട പ്രചാരണ ജാഥ എടതിരിഞ്ഞി സെൻ്ററിൽ ക്യാപ്റ്റൻ വി എ മനോജ് കുമാറിന് പതാക കൈമാറി ജില്ലാ കമ്മിറ്റി അംഗം കെ കെ രാമചന്ദ്രൻContinue Reading

വിഖ്യാത ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരത്തിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിൽ നിന്നുള്ള എഴുത്തുകാരിയുടെ രചനയും; ഇരുപത് കഥകൾ തിരഞ്ഞെടുത്തത് ആയിരത്തോളം എൻട്രികളിൽ നിന്നും ഇരിങ്ങാലക്കുട : വിഖ്യാത ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഇംഗ്ലീഷിലുള്ള ചെറുകഥ സമാഹാരത്തിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിൽ നിന്നുള്ള എഴുത്തുകാരിയുടെ രചനയും. ” പ്രണയത്തിന് വേണ്ടിയുള്ള എഴുത്ത് ” എന്ന വിഷയം ആസ്പദമാക്കി പ്രസാധകരായContinue Reading

ചോളവുമായി വന്ന ലോറി ചരിഞ്ഞ് ചോളം റോഡിൽ വീണു; ഗതാഗതം നിയന്ത്രിച്ച് പോലീസ് . ഇരിങ്ങാലക്കുട : ചാലക്കുടിയിൽ നിന്നും ചോളവുമായി വന്ന ലോറി ചരിഞ്ഞ് ചോളം റോഡിൽ വീണു. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ചാലക്കുടിയിലെ എഫ്സിഐ ഗോഡൗണിൽ നിന്നും ഇരിങ്ങാലക്കുട കെ എസ്ഇ കമ്പനിയിലേക്ക് ചോളവുമായി എത്തിയ ലോറിയാണ് ചരിഞ്ഞത്. ചരിഞ്ഞുള്ള യാത്രയും ചോളം ചാക്കുകളിൽ നിന്നും വീഴുന്നതും കണ്ട വഴിയാത്രക്കാർ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് ഡ്രൈവർContinue Reading

കാട് പിടിച്ച് കിടക്കുന്ന പറമ്പുകൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന കർഷകർക്ക് നഷ്ടങ്ങൾ വിതച്ച് കാട്ടുപന്നി ശല്യവും; നടപടി ആവശ്യപ്പെട്ട് പോത്താനിയിലെ കർഷകർ.   ഇരിങ്ങാലക്കുട : കാട് പിടിച്ച് കിടന്നിരുന്ന പറമ്പുകൾ വൃത്തിയാക്കി കൃഷിയിറക്കിയ കർഷകർക്ക് വിനയായി കാട്ടുപന്നി ശല്യവും . പടിയൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ പോത്താനി പ്രദേശമാണ് രണ്ടാഴ്ചയായി കാട്ടുപന്നികളുടെ ശല്യം നേരിടുന്നത്. പറമ്പ് പാട്ടത്തിന് എടുത്ത് മാസങ്ങൾക്ക് മുമ്പ് കൊള്ളി, വാഴ കൃഷികൾ ആരംഭിച്ച ഞാറ്റുവെട്ടി വീട്ടിൽContinue Reading