ശ്രീകൂടൽമാണിക്യം തിരുവുൽസവം; മാണിക്യശ്രീ പുരസ്കാരം വേണുജിക്ക് സമർപ്പിച്ചു. ഇരിങ്ങാലക്കുട : 2026 ലെ മാണിക്യശ്രീ പുരസ്കാരം കൂടിയാട്ട കുലപതി വേണുജിക്ക് സമർപ്പിച്ചു. ഒരു പവൻ്റെ സ്വർണ്ണപ്പതക്കവും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം കൂടൽ മാണിക്യം തിരുവുൽസവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകനായ നളിൻ ബാബു എസ് മേനോൻ സമർപ്പിച്ചു. സ്പെഷ്യൽ പന്തലിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. കഥകളി ആചാര്യൻContinue Reading

ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മൃഗസംരക്ഷണ വകുപ്പും … ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉൽസവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മൃഗ സംരക്ഷണ വകുപ്പും . ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ ഹാരീസിൻ്റെയും സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഓഫീസർ ചാലക്കുടി ലിബിൻ ജോണിൻ്റെയും നേതൃത്വത്തിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് കൊട്ടിലാക്കൽ പറമ്പിൽ ആനകളുടെ പരിശോധന ആരംഭിച്ചത്. ആനകളുടെ ശരീരത്തിൽContinue Reading

കൂടൽമാണിക്യം തിരുവുൽസവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് നാളെ ഇരിങ്ങാലക്കുട : സംഗമേശ്വര മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ കൂടൽമാണിക്യം ക്ഷേത്രോൽസവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി ഹൃഷികേശ് നമ്പൂതിരി കൊടിയേറ്റ കർമ്മം നിർവഹിച്ചു. മണക്കാട് പരമേശ്വരൻ നമ്പൂതിരി, മക്കളായ അഖിൽ നമ്പൂതിരി, നിഖിൽ നമ്പൂതിരി എന്നിവർ പരികർമ്മികൾ ആയിരുന്നു . മണിനാദത്തിൻ്റെ അകമ്പടിയിൽ , കതിനയുടെ മുഴക്കത്തിൽ നടന്ന കൊടിയേറ്റം ദർശിക്കാൻContinue Reading

ശ്രീകൂടൽമാണിക്യം തിരുവുൽസവം ആരംഭിച്ചിട്ടും ബൈപ്പാസ് റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധവുമായി എൽഡിഎഫ്   ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുവുൽസവദിനങ്ങളിൽ പട്ടണത്തിലെ പ്രധാന വീഥികളിലൂടെയുള്ള ഗതാഗത കുരുക്ക് പരിഹരിക്കാൻ സഹായമാകുന്ന ബൈപ്പാസ് റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധം. ബൈപ്പാസ് റോഡിലെ തകർന്ന് തരിപ്പണമായി കിടക്കുന്ന ഭാഗത്ത് നഗരസഭയുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്ത് ടൈൽ വിരിക്കുന്ന നിർമ്മാണ പ്രവ്യത്തി ഏതാനും ദിവസങ്ങൾ മുമ്പാണ് ആരംഭിച്ചത്. നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി 27 ലക്ഷം രൂപ ചിലവിൽContinue Reading

കാറളം പഞ്ചായത്തിൽ രണ്ട് പേർക്ക് പാമ്പ് കടിയേറ്റു; അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ   ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിൽ രണ്ട് പേർക്ക് പാമ്പ് കടിയേറ്റു . കാറളം പുല്ലത്തറയിൽ വെള്ളാപറമ്പിൽ വീട്ടിൽ പ്രസീദയ്ക്ക് പറമ്പിലെ പുല്ല് അരിയുന്നതിനിടയിലാണ് കടിയേറ്റത്. ഉടനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താണിശ്ശേരിയിൽ കിണർ പണിയ്ക്കുള്ള ഉപകരണങ്ങൾ വാടകയ്ക്ക് എടുക്കാൻ എത്തിയ നടവരമ്പ് ചാമക്കുന്ന് പിടുക്കാട്ടിൽ മോഹനൻ മകൻ സനീഷിനും (31) രാവിലെContinue Reading

കുട്ടംകുളം സമരത്തെ തമസ്കരിക്കാനാണ് ചില ഹൈന്ദവ സംഘടനകൾ ശ്രമിക്കുന്നതെന്ന് കെപിഎംഎസ് ; സമര സ്മാരകം നിർമ്മിക്കുന്നതിൽ രാഷ്ട്രീയ ഭരണ നേതൃത്വത്തിൽ ഉദാസീനത കാണിച്ചതായും വിമർശനം   ഇരിങ്ങാലക്കുട : ഐതിഹാസികമായ കുട്ടംകുളം സമരത്തെ തമസ്കരിക്കാനാണ് ചില ഹൈന്ദവ സംഘടനകൾ ശ്രമിക്കുന്നതെന്ന് കെപിഎംഎസ് . കുട്ടംകുളം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചില സംഘടനകൾ നടത്തിയ സമരങ്ങളുടെയും ഉയർത്തിയ ആരോപണങ്ങളെയും തുടർന്നാണ് കെപിഎംഎസ് നേതാക്കൾ സ്ഥലം സന്ദർശിച്ചത്. ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലൂടെയുള്ള പട്ടികജാതി, പിന്നോക്കContinue Reading

ഭക്തിസാന്ദ്രമായി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ് ; ഉൽസവത്തിന് എപ്രിൽ 28 ന് കൊടിയേറ്റും..   ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്. ഈ വർഷത്തെ തിരുവുത്സവ ദിവസങ്ങളിലെ അന്നദാനത്തിനാവശ്യമായ പലചരക്ക്, പച്ചക്കറി സാധനങ്ങളുടെ കലവറ നിറയ്ക്കൽ ചടങ്ങിന് ക്ഷേത്രം മേൽശാന്തി നീലകണ്ഠൻ തിരുമേനി ഭദ്രദീപം കൊളുത്തി ആരംഭം കുറിച്ചു. ക്ഷേത്രം കിഴക്കെ നടപ്പുരയിൽ നടന്ന ചടങ്ങിൽ അന്നദാനത്തിന് ആവശ്യമായ കുത്തരി,ഉണക്കലരി, നാളികേരം, ശർക്കര,Continue Reading

വല്ലക്കുന്ന് ചെമ്മീൻചാലിൽ കുളിക്കാൻ ഇറങ്ങിയ കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥി മുങ്ങി മരിച്ചു   ഇരിങ്ങാലക്കുട : വല്ലക്കുന്ന് ചെമ്മീൻചാലിൽ കുളിക്കാൻ ഇറങ്ങിയ കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥി മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് എഴ് മണിയോടെ ആയിരുന്നു സംഭവം. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമലയിൽ പരേതരായ മണിയുടെയും സുനിതയുടെയും മകൻ അച്ചു (19) ആണ് മരിച്ചത്. ചെമ്മീൻചാലിൽ ഇറങ്ങിയ അച്ചുവിൻ്റെ കാലുകൾ മീൻ പിടിക്കാൻ ഇട്ടിരുന്ന വലയിൽ കുരുങ്ങുകയായിരുന്നുവെന്ന് നിപ്മറർ അധികൃതർContinue Reading

ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ ഭക്തജന സംഗമം   ഇരിങ്ങാലക്കുട : ക്ഷേത്രങ്ങൾ ഭരിക്കുന്നവർ ക്ഷേത്രാചാരങ്ങൾക്ക് അനുകൂലമല്ലെങ്കിൽ അത് സമൂഹത്തിന് ദോഷമുണ്ടാക്കുമെന്ന് അമരിപ്പാടം നാരായണ ആശ്രമം മഠാധിപതിബ്രഹ്മശ്രീ സ്വാമി ബ്രഹ്മസ്വരൂപാനന്ദ . ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭക്തജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ നടന്ന പരിപാടിയിൽ സനാതന ധർമ്മ പ്രഭാഷകൻ വി സായിറാംContinue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവം; കലശാഭിഷേകത്തിൻ്റെ സമയക്രമം മാറ്റാനുള്ള തീരുമാനം മാറ്റി; മുതിർന്ന തന്ത്രിയുടെ നിർദ്ദേശം കണക്കിലെടുത്തെന്ന് വിശദീകരിച്ച് ദേവസ്വം ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ തിരുവുൽസവത്തോടനുബന്ധിച്ചുള്ള കലശാഭിഷേകത്തിൻ്റെ സമയക്രമത്തിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിൽ നിന്നും ദേവസ്വം പിൻവാങ്ങി. ഇത് സംബന്ധിച്ച് ക്ഷേത്രം തന്ത്രിമാരുടെ അഭിപ്രായവും മുതിർന്ന തന്ത്രി പടിഞ്ഞാറേ മന പത്മനാഭൻ നമ്പൂതിരിപ്പാടിൻ്റെ നിർദ്ദേശങ്ങളും കണക്കിലെടുത്ത് മുൻവർഷങ്ങളിലെ പോലെ ചടങ്ങുകൾ നടത്തുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. കലശാഭിഷേകത്തിൻ്റെ ക്രമം മാറ്റാനുള്ള തീരുമാനത്തിനെതിരെContinue Reading