ഇരിങ്ങാലക്കുടയിൽ നിന്നും രണ്ട് പ്രിയദർശിനി ബസ് സർവീസ് കൂടി ആരംഭിക്കുന്നു ഇരിങ്ങാലക്കുട: കെ എസ് ആർ ടി സിയുടെ രണ്ട് പ്രിയദർശിനി ബസ് സർവീസ് കൂടി ഇരിങ്ങാലക്കുടയിൽ നിന്നും ഉടനെ ആരംഭിക്കുമെന്ന് അഡ്വ.തോമസ് ഉണ്ണിയാടൻ എം എൽ എ അറിയിച്ചു. ജീവനക്കാരുടെ കുറവ് നികത്തുന്നതിന് അഞ്ച് പേരെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു. ഇതോടെ നിർത്തിവച്ചിരുന്ന സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കും. രാമേശ്വരം, വേളാങ്കണ്ണി ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. കഴിഞ്ഞ യുContinue Reading

നിപ്മറിൽ ഒക്യുപേഷണൽ തെറാപ്പി ബിരുദകോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു ഇരിങ്ങാലക്കുട :നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻ്റ് റീഹാബിലിറ്റേഷനിൽ ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി ബിരുദ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നടവരമ്പ് മാസ് കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങ് ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ് , സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ്Continue Reading

അഖില കേരള പുലയോദ്ധാരണ സഭയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി ജന്മദിനാഘോഷം ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് 28 ന് ഇരിങ്ങാലക്കുട : അഖില കേരള പുലയോദ്ധാരണ സഭയുടെ നേതൃത്വത്തിൽ 164 -ാം മഹാത്മാ അയ്യങ്കാളി ജന്മദിനാഘോഷം ആഗസ്റ്റ് 28 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. രണ്ട് മണിക്ക് ആരംഭിക്കുന്ന പരിപാടികൾ സംസ്ഥാന യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയർമാൻ ടി ബിContinue Reading

മേഖലയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി   ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ്, എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയനിലെ ടൗൺ 1, 2 മേഖലകളിലെ ശാഖായോഗങ്ങൾ, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28 ന് നടത്തുന്ന ശ്രീനാരായഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പതാക ഉയർത്തൽ, സർവ്വൈശ്വരപൂജ, പ്രഭാഷണം, പ്രസാദ ഊട്ട്, പൂക്കള മത്സരം, ഘോഷയാത്ര, പൊതുസമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. വൈകീട്ട് 3Continue Reading

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ഓണാഘോഷം “ചില്ലോണം മിന്നിച്ചോണം 2026” ശാന്തിനികേതൻ ഹാളിൽ വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജി ശങ്കരനാരായണന്റെ അദ്ധ്യക്ഷതയിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. കലാകാരൻ വിവേക് നെല്ലായി, ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ജോസഫ് അക്കരക്കാരൻ എന്നിവർ മുഖ്യാതിഥികളായിരുന്നമുഖ്യാതിഥികളായിരുന്നു കാട്ടൂർ. കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിContinue Reading

സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി ഇരിങ്ങാലക്കുട: സി.ഐ.എസ്.സി.ഇ സംഘടിപ്പിക്കുന്ന ദേശീയതല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ തുടക്കമായി. കേരള കായിക, യുവജന വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ 16 റീജിയനുകളിൽ നിന്നായി 250-ഓളം കായികതാരങ്ങളാണ് ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് ഫാ. ഷിനോ കളപ്പുരയ്ക്കൽ,ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജിതിൻContinue Reading

സ്വാതന്ത്ര്യദിനത്തിൽ ടൗൺ ബാങ്ക് നിക്ഷേപകരെയും മാധ്യമ പ്രവർത്തകരെയും തടഞ്ഞ സംഭവം; മന്ത്രി ജനീഷിന് പരാതി നൽകി മാധ്യമ പ്രവർത്തകർ ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിന് മുന്നിൽ നടന്ന സംഭവങ്ങൾ കായിക യുവജനക്ഷേമവകുപ്പ് മന്ത്രി ഒ ജെ ജനീഷിൻ്റെ ശ്രദ്ധയിൽപ്പെടുത്തി പ്രസ്സ് ക്ലബ്ബ്. ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് നിക്ഷേപകർക്കും മാധ്യമപ്രവർത്തകർക്കുമതിരെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് , കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരിച്ച നിലപാട് മന്ത്രിയെ പ്രസ്സ് ക്ലബ് അധികൃതർContinue Reading

വാഹനം തട്ടിയെന്ന ആക്ഷേപം ഉന്നയിച്ച് മാടായിക്കോണം സ്വദേശിയെ മർദ്ദിച്ച കേസിൽ നീതി ലഭിക്കാൻ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് മുന്നിൽ കുടുംബത്തിൻ്റെ പ്രതിഷേധം ഇരിങ്ങാലക്കുട : വാഹനം തട്ടിയെന്ന ആക്ഷേപം ഉന്നയിച്ച് മാടായിക്കോണം സ്വദേശിയെ മർദ്ദിച്ച കേസിൽ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് മുമ്പിൽ ശവമഞ്ചവുമായി കുടുംബത്തിൻ്റെ പ്രതിഷേധം. ആഗസ്റ്റ് ഒന്നിന് വൈകീട്ട് നാല് മണിയോടെ കാട്ടുങ്ങച്ചിറയിൽ വച്ചായിരുന്നു സംഭവം. മാടായിക്കോണം കണ്ണാട്ട് വീട്ടിൽ രാമൻമേനോൻ മകൻ സജീവ്Continue Reading

വിദേശത്തേക്കുള്ള വിദ്യാർഥികളുടെ കുടിയേറ്റം നിയന്ത്രിക്കാൻ പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് മന്ത്രി റോജി എം ജോൺ; സെൻ്റ് ജോസഫ്സ് കോളേജിൽ കോൺഫ്ലുവൻസ് 2026 പദ്ധതിക്ക് തുടക്കമായി ഇരിങ്ങാലക്കുട: വിദേശത്തേക്കുള്ള വിദ്യാർഥികളുടെ കുടിയേറ്റം നിയന്ത്രിക്കാൻ പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ.ഡിഗ്രി പഠനത്തോടൊപ്പം തൊഴിൽ സാദ്ധ്യതയും വർദ്ധിപ്പിക്കാനുള്ള വിവിധ കർമ പദ്ധതികൾ ഗവൺമെൻ്റ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഡിഗ്രി പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് യോജിച്ചContinue Reading

അയ്യങ്കാളി സ്ക്വയറിൽ വന്ദേമാതര സദസ്സുമായി ബിജെപി ഇരിങ്ങാലക്കുട:ജമാഅത്തെ ഇസ്ലാമി, മുസ്ലീം ലീഗ് വർഗീയ വിഭജന അജണ്ടയ്ക്കെതിരെ ബിജെപി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വന്ദേമാതര സദസ്സ് . വന്ദേമാതരത്തിൻ്റെ ആലാപനത്തോടെ ആരംഭിച്ച പരിപാടി ബിജെപി സംസ്ഥാന വക്താവ് ടി പി സിന്ധുമോൾ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് പി എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ കെ പി ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട,കെ പി ജോർജ്ജ്,മഹിളാContinue Reading