അജണ്ടകളിൽ വിയോജിപ്പുകളുമായി പ്രതിപക്ഷം; വോട്ടെടുപ്പ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്; ചെയർപേഴ്സനും ബിജെപി അംഗവുമായി വാക്കേറ്റവും; ഇരിങ്ങാലക്കുട നഗരസഭ യോഗങ്ങളിലെ അനിശ്ചിതാവസ്ഥ തുടരുന്നു. ഇരിങ്ങാലക്കുട: നഗരസഭ യോഗത്തിൻ്റെ പരിഗണനയ്ക്ക് വന്ന ഭൂരിപക്ഷം അജണ്ടകളിലും വിയോജനക്കുറിപ്പുകൾ നല്‌കി പ്രതിപക്ഷം.ആകെയുള്ള 32 അജണ്ടകളിൽ 30 എണ്ണത്തിലും എൽഡിഎഫ് വിയോജനക്കുറിപ്പുകൾ നല്കിയപ്പോൾ, ബിജെപി 22 എണ്ണത്തിലാണ് വിയോജിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 30 ന് ചേർന്ന ഓൺലൈൻ കൗൺസിൽ യോഗത്തിലെ 24 അജണ്ടകളും പ്രതിപക്ഷContinue Reading

എംസിപി കൺവെൻഷൻ സെൻ്ററിലെ കോവിഡ് ചട്ടലംഘനങ്ങൾ ; ലൈസൻസ് റദ്ദ് ചെയ്യണമെന്നും വോട്ടെടുപ്പ് നടത്തി തീരുമാനമെടുക്കണമെന്നുമുള്ള പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം തള്ളി നഗരസഭാ യോഗം പിരിച്ച് വിട്ടു; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം. ഇരിങ്ങാലക്കുട: നിരന്തരമായി കോവിഡ്ചട്ടങ്ങൾ ലംഘിച്ച എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് നിശ്ചിത കാലയളവിലേക്ക് റദ്ദ് ചെയ്യണമെന്നും ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്തി തീരുമാനമെടുക്കണമെന്നുമുള്ള ഭൂരിപക്ഷം വരുന്ന പ്രതിപക്ഷ അംഗങ്ങളുടെയും ആവശ്യം തള്ളി ചെയർപേഴ്സൻ നഗരസഭ യോഗം പിരിച്ച് വിട്ടു.എംസിപിContinue Reading

  കരുവന്നൂർ ബാങ്കിൽ നിന്നുള്ള പെൻഷൻ വിതരണം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര നഗരസഭ യോഗത്തിൽ കയ്യാങ്കളി; സംഘർഷം നിയന്ത്രിക്കാൻ വൻ പോലീസ് സംഘം; പ്രതിപക്ഷ കൗൺസിലറെ പോലീസ് നീക്കം ചെയ്യാൻ ശ്രമിച്ചത് എൽഡിഎഫ് നേതാക്കളുടെ നേത്യത്വത്തിൽ തടഞ്ഞു; നാല് പ്രതിപക്ഷ കൗൺസിലർമാർ ആശുപത്രിയിൽ ചികിൽസ തേടി. ഇരിങ്ങാലക്കുട: കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നുള്ള സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ വിതരണത്തിൽ കാലതാമസം നേരിടുന്നത് ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര നഗരസഭാContinue Reading

ആയിരങ്ങൾക്ക് ആശ്രയമായി എടതിരിഞ്ഞിയിൽ ജനസേവനകേന്ദ്രം; നീതി ആയോഗിലൂടെ  അധികാരവികേന്ദ്രീകരണത്തിൻ്റെ ഗുണങ്ങൾ നിഷേധിക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് മന്ത്രി കെ രാജൻ. ഇരിങ്ങാലക്കുട: നീതി ആയോഗിലൂടെ കേന്ദ്രീക്യത ആശയങ്ങൾ അടിച്ചേല്പിക്കാനും വികേന്ദ്രീകരണത്തിൻ്റെ ഗുണങ്ങൾ ജനങ്ങൾക്ക് നിഷേധിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് റവന്യു മന്ത്രി കെ രാജൻ.എടതിരിഞ്ഞി ചെട്ടിയാൽ സെൻ്ററിലുള്ള വി വി രാമൻ ജനസേവന കേന്ദ്രത്തിൻ്റെ ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സർക്കാരിൻ്റെ സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ നൂറ് ദിവസത്തിനുള്ളിൽContinue Reading

എംസിപി കൺവെൻഷൻ സെൻ്ററിലെ കോവിഡ് ചട്ടലംഘനങ്ങളെയും ഓൺലൈൻ നഗരസഭ യോഗത്തെയും ചൊല്ലി പ്രതിപക്ഷ പ്രതിഷേധം ; പ്രതിപക്ഷം വിയോജനക്കുറിപ്പുകൾ നല്കിയതോടെ അജണ്ടകൾ പാസ്സാക്കാനാകാതെ ഭരണപക്ഷം; കള്ളത്തരത്തിനും അഴിമതിക്കും യുഡിഎഫ് ഒരിക്കലും കൂട്ടുനിന്നിട്ടില്ലെന്ന് ഭരണനേത്യത്വം. ഇരിങ്ങാലക്കുട: എംസിപി കൺവെൻഷൻ സെൻ്ററിലെ കോവിഡ് ചട്ടലംഘനങ്ങളെയും കൗൺസിൽ ഓൺലൈനിൽ ചേരുന്നതിനെയും ചൊല്ലി നഗരസഭയുടെ ഓൺലൈൻ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. കൗൺസിൽ ഹാളിൽ എൽഡിഎഫ് അംഗങ്ങളുടെ വായ്മൂടി കെട്ടിയുള്ള പ്രതിഷേധങ്ങളും ബിജെപി അംഗങ്ങളുടെ മുദ്രാവാക്യ വിളികളുംContinue Reading