അതിദാരിദ്ര്യനിർമ്മാർജ്ജനപദ്ധതിയുടെ രണ്ടാം ഘട്ട നടപടികളിലേക്ക് ഇരിങ്ങാലക്കുട നഗരസഭ; ഗുണഭോക്താക്കൾക്കായി മൂന്നു വർഷത്തേക്ക് നടപ്പിലാക്കുന്നത് 94 ലക്ഷം രൂപയുടെ പദ്ധതികൾ …. ഇരിങ്ങാലക്കുട: അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് അതി ദാരിദ്ര്യം ഇല്ലാതാക്കാനുളള സർക്കാർ ലക്ഷ്യം മുൻനിറുത്തിള്ള അതിദാരിദ്ര്യനിർമ്മാർജ്ജനപദ്ധതിയുടെ നടത്തിപ്പിലേക്ക് ഇരിങ്ങാലക്കുട നഗരസഭ. വിപുലമായ സർവേകളുടെ അടിസ്ഥാനത്തിൽ നഗരസഭ പരിധിയിലെ 41 വാർഡുകളിൽ നിന്നായി 197 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിട്ടുള്ളത് . സ്വന്തമായി വരുമാനം ഇല്ലാത്തവരും ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവരും പരസഹായം ആവശ്യമുള്ളContinue Reading

യുദ്ധമുഖത്ത് നിന്ന് ആറ് രാപ്പലുകൾ നീണ്ട കഠിനയാത്രക്ക് ശേഷം കൂടണഞ്ഞതിൻ്റെ ആശ്വാസത്തിൽ മാപ്രാണം സ്വദേശിയായ രഹൻ… ഇരിങ്ങാലക്കുട: യുദ്ധമുഖത്ത് നിന്ന് ആറ് രാപ്പകലുകൾ നീണ്ട കഠിനയാത്രക്ക് ശേഷം കൂടണഞ്ഞതിൻ്റെ ആശ്വാസത്തിലാണ് രഹൻ .എംബിബിഎസ് സ്വപ്നവുമായി കഴിഞ്ഞ വർഷം ഡിസംബറിലാണ് മാപ്രാണം വട്ടപ്പറമ്പിൽ വിനോദിൻ്റെയും റിജിനയുടെയും മകനായ രഹൻ യുക്രൈനിലെ പ്രശസ്തമായ കാർക്കീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് യാത്ര തിരിച്ചത്. പഠനം തുടക്കത്തിൽ തന്നെ നിലച്ചതിൻ്റെ വേദനയോടെയാണ് പത്തൊൻപതുകാരനായ രഹൻ ജീവനോടെContinue Reading

ഒടുവിൽ ഇരിങ്ങാലക്കുട നഗരസഭ വാർഡ് 22 ലെ അംഗൻവാടി കെട്ടിടത്തിന് മോചനം; പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് ഗേറ്റിൻ്റെ സുരക്ഷിതത്വമില്ലാതെ… ഇരിങ്ങാലക്കുട: റോഡിനോട് ചേർന്നുള്ള അംഗൻവാടി പ്രവർത്തനം ആരംഭിച്ചത് ഗേറ്റിൻ്റെ സുരക്ഷിതത്വമില്ലാതെ. നഗരസഭ വാർഡ് 22 ൽ ഗേൾസ് സ്കൂൾ കോംപൗണ്ടിൽ 2019-20 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച അംഗൻവാടിയാണ് മതിയായ സുരക്ഷയില്ലാതെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഗേൾസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം ആദ്യം സ്റ്റാഫ് മുറിയായുംContinue Reading

കൂത്തമ്പലത്തിലെ ജാതി വിലക്ക് നീക്കാൻ കൂടൽമാണിക്യദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനം: മന്ത്രിയുടെയും ദേവസ്വം കമ്മീഷണറുടെയും അനുമതി തേടാനും തീരുമാനം.. ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ കൂത്തമ്പലത്തിലെ ജാതി വിലക്ക് നീക്കാൻ ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനം. അമ്മന്നൂർ ചാക്യാർ കുടുംബത്തിൻ്റെ അവകാശങ്ങൾ എല്ലാം നിലനിറുത്തി ,അവരുടെ പരിപാടികൾ അരങ്ങേറാത്ത അവസരങ്ങളിൽ ഹൈന്ദവരായ മറ്റ് കൂത്ത്, കൂടിയാട്ട പ്രതിഭകൾക്ക് കൂടി കൂത്തമ്പലത്തിൽ കൂടിയാട്ടം നടത്താൻ അനുവാദം നല്കാനാണ് ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചിരിക്കുന്നത്. അനുമതിക്കായിContinue Reading

ഇരിങ്ങാലക്കുട പട്ടണത്തിലെ സ്വകാര്യ പാർക്കുകൾ സജീവം; നഗരസഭ പാർക്ക് അടഞ്ഞ് തന്നെ.. ഇരിങ്ങാലക്കുട: മഹാമാരിയെ തുടർന്നുള്ള ദീർഘകാലത്തെ ഇടവേളക്ക് ശേഷം പട്ടണത്തിലെ സ്വകാര്യ പാർക്കുകൾ സജീവമായെങ്കിലും ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള വർഷങ്ങളുടെ ചരിത്രമുള്ള റിപ്പബ്ലിക് പാർക്ക് ഇനിയും പ്രവർത്തനക്ഷമമായില്ല. കഴിഞ്ഞ രണ്ട് നഗരസഭ ഭരണസമിതികളുടെ കാലത്തായി 28 ലക്ഷം രൂപയോളം രൂപ ചിലവഴിച്ച പാർക്കിനാണ് ഈ ഗതികേട്. 1955 ലാണ് നഗരഹൃദയത്തിൽ തന്നെ ഒരു എക്കർ സ്ഥലത്ത് പാർക്ക് സ്ഥാപിച്ചത്.Continue Reading

ചാലാംപാടം വാർഡിൽ പ്രചരണ പ്രവർത്തനങ്ങൾ പൂർത്തിയായി; ‘ ചാക്കോള’ ഫാക്ടറിൽ വിജയമുറപ്പിച്ച് യുഡിഎഫ്; സ്ഥാനാർഥി മികവിൽ അട്ടിമറി വിജയം പ്രതീക്ഷിച്ച് എൽഡിഎഫ്; കരുത്ത് തെളിയിക്കാൻ ബിജെപി യും.. ഇരിങ്ങാലക്കുട: ” ചാക്കോള’ ഫാക്ടറിൽ വിജയം ഉറപ്പിച്ച് യുഡിഎഫ്.സ്ഥാനാർഥി മികവും ക്യത്യമായ പ്രവർത്തനങ്ങളും അട്ടിമറി വിജയം തേടി തരുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്. വാർഡിൽ കരുത്ത് തെളിയിക്കാൻ ബിജെപി യും. വാർഡ് 18 (ചാലാംപാടം ) ലേക്ക് ഡിസംബർ 7 ന് നടക്കുന്നContinue Reading

കാക്കാത്തുരുത്തിയിലെ വിദ്യാർഥികളുടെ ജാതി സർട്ടിഫിക്കറ്റ് വിഷയം; വിവരശേഖരണത്തിന് തുടക്കമിട്ട് കിർടാഡ്‌സ് അധികൃതർ… ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തിലെ കാക്കാത്തുരുത്തിയിലുള്ള വിദ്യാർഥികളുടെ ജാതി സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവരശേഖരണത്തിന് തുടക്കമിട്ട് കിർടാഡ്സ് അധിക്യതർ. അധ്യാപികയും ഗവേഷകയുമായ ദീപയുടെ നേത്യത്വത്തിലുള്ള അഞ്ചംഗ സംഘം ഇന്ന് ഉച്ചയോടെയാണ് കാക്കാത്തുരുത്തിയിൽ എത്തി കുടുംബങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. 50 വർഷങ്ങളായി കാക്കാത്തുരുത്തിയിൽ ജീവിക്കുന്ന തങ്ങൾ പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുന്ന കുറുവ ജാതിയിൽ പ്പെട്ടവരാണെന്നും തങ്ങളുടെ ജാതി നിർണ്ണയിച്ച് തരണമെന്നും ആവശ്യപ്പെട്ട്Continue Reading

ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നഗരസഭയുടെ ഓഡിറ്റ് റിപ്പോർട്ട്; അനധികൃതമായി നഗരസഭ പരിധിയിൽ മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നതായി ഓഡിറ്റ് വിഭാഗത്തിൻ്റെ കണ്ടെത്തൽ.. ഇരിങ്ങാലക്കുട: ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നഗരസഭയുടെ 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്.നഗരസഭയിലെ വിവിധ വാർഡുകളിലായി ഒൻപത് മൊബൈൽ ടവറുകൾ അനധികൃതമായി പ്രവർത്തിച്ചു വരുന്നതടക്കമുള്ള ക്രമക്കേടുകളാണ് 2018 എപ്രിൽ മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങൾ വിലയിരുത്തി 202‌0 ജൂൺ 25 ന് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അനധികൃതമായി സ്ഥാപിച്ചിട്ടുളളContinue Reading

പുത്തൻതോട് പാലം പൊളിച്ചുപണിയാൻ പദ്ധതിയുമായി കെഎസ്ടിപി; പദ്ധതി റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി; പാലത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായുള്ള തീരുമാനം ഉപേക്ഷിച്ചു. തൃശൂർ: തൃശൂർ -കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കരുവന്നൂർ കെഎൽഡിസി കനാലിന് കുറുകെയുള്ള പുത്തൻതോട് പാലം പൊളിച്ച് പണിയാൻ പദ്ധതി .റിബീൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി പിഡബ്ല്യൂവിൻ്റെ കീഴിലുള്ള കേരള സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്റ്റിൻ്റെ (കെഎസ്ടിപി) മേൽനോട്ടത്തിൽ കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള 37 കിലോമീറ്റർ റോഡ് എഴര മീറ്റിൽ കോൺക്രീറ്റ് ചെയ്യാനുള്ള പദ്ധതിയുടെContinue Reading

43 വർഷത്തെ പരിശീലനമികവിന് ഒടുവിൽ അംഗീകാരം;ദ്രോണാചാര്യ അവാർഡ് ക്രൈസ്റ്റ് കോളേജ് അത്‌ലറ്റിക്സ് പരിശീലകൻ ടി പി ഔസേഫ് മാസ്റ്റർക്ക് .. തൃശൂർ:നീണ്ട 43 വര്‍ഷത്തെ പരിശീലന മികവിനുള്ള അംഗീകാരമായി ദ്രോണാചാര്യ അവാര്‍ഡ് കായികപരിശീലകനെ തേടിയെത്തുമ്പോൾ ക്രൈസ്റ്റ് കോളേജ് അത്‌ലറ്റിക് കോച്ച് പെരുമ്പാവൂര്‍ ഇരിങ്ങൂള്‍ തേക്കമാലില്‍ വീട്ടില്‍ ഔസേഫ് മാസ്റ്റര്‍ക്ക് നിറഞ്ഞ അഭിമാനം. “അംഗീകാരം വൈകിയതില്‍ പരിഭവമില്ല. എല്ലാ രംഗത്തും സംഭവിക്കുന്നതാണിത്. മുകളിലേക്ക് മാത്രമല്ല, ഇടയ്ക്ക് താഴേയ്ക്ക് നോക്കാനും സാധിക്കണം. പാവപ്പെട്ടവരുടെContinue Reading