” മധുരം ജീവിതം ” ലഹരി വിരുദ്ധ ഓണാഘോഷം; ഓണക്കളി മൽസരത്തിൽ അസ്ത്ര ഞാറയ്ക്കലും നാടൻ പാട്ടിൽ കതിരോല ഇരിങ്ങാലക്കുടയും ജേതാക്കൾ . ഇരിങ്ങാലക്കുട :നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നടന്ന “മധുരം ജീവിതം”ലഹരിവിരുദ്ധ ഓണാഘോഷ പരിപാടിയിലെ വിജയികൾക്ക്‌ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിമന്ത്രി ഡോ:ആർ. ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു. പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയിൽ നടന്ന ഓണക്കളി മത്സരത്തിൽ അസ്ത്ര ഞാറയ്ക്കൽ ഒന്നാം സ്ഥാനവും ശിവകാർത്തികേയ നോർത്ത് പറവൂർ രണ്ടാം സ്ഥാനവും നേടി. ബാലമുരുകൻContinue Reading

മേഖലയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി   ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ്, എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയനിലെ ടൗൺ 1, 2 മേഖലകളിലെ ശാഖായോഗങ്ങൾ, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 7 ന് നടത്തുന്ന ശ്രീനാരായഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പതാക ഉയർത്തൽ, സർവ്വൈശ്വരപൂജ, പ്രഭാഷണം, പ്രസാദ ഊട്ട്, പൂക്കള മത്സരം, ഘോഷയാത്ര, പൊതുസമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. വൈകീട്ട് 4Continue Reading

കോമൺവെൽത്ത് ജൂനിയർ ഗെയിംസിൽ വെയ്റ്റ്ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് വിദ്യാർഥിനിയും ഇരിങ്ങാലക്കുട:കോമൺവെൽത്ത് ജൂനിയര്‍ ഗെയിംസിനുള്ള ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്നുള്ള ഏക താരമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജ് ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി അമൃത പി സുനി ഇടംനേടി. കഴിഞ്ഞ വർഷം ഉസ്ബക്കിസ്ഥാനില്‍ നടന്ന ഏഷ്യൻ യൂത്ത്- ജൂനിയർ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അമൃത വെങ്കലമെഡൽ നേടിയിരുന്നു. ഈContinue Reading

ടീച്ചേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ചാനൽ തുടങ്ങി ;വൈജ്ഞാനിക അന്വേഷണങ്ങളിലേക്ക് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്വമാണെന്ന് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട :- ക്ലാസ് മുറിക്കകത്തും പുറത്തും വൈജ്ഞാനിക അന്വേഷണങ്ങളിലേയ്ക്ക് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുക എന്നത് അധ്യാപകരുടെ ഉത്തരവാദിത്തമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ . ബിന്ദു.കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി ആരംഭിച്ച വിദ്യാഭ്യാസ ചാനലായ എഡ്യൂ സ്ക്വയർ യൂ ട്യൂബ് ചാനലിൻ്റെ ഉദ്ഘാടനം നിർവഹിച്ച്Continue Reading

മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ്; വിഷയത്തിൽ തൃശ്ശൂർ എംപി യും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പാലിച്ച മൗനം ക്രൈസ്തവ സമൂഹം തിരിച്ചറിയണമെന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി യൂജിൻ മൊറോലി ഇരിങ്ങാലക്കുട :ലൂർദ് മാതാവിൻ്റെ മുന്നിലും കൊരട്ടി മുത്തിയുടെ മുന്നിലും തിരഞ്ഞെടുപ്പ് വേളയിൽ പ്രത്യക്ഷപ്പെട്ട തൃശ്ശൂർ എംപി യും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മലയാളി കന്യാസ്ത്രീകളെ അന്യായമായി ബിജെപി സർക്കാർ അറസ്റ്റ് ചെയ്തContinue Reading

വിടവാങ്ങിയത് മുരിയാട് കർഷകസമരത്തിന് ഊര്‍ജ്ജം പകര്‍ന്ന വിപ്ലവ സൂര്യന്‍; ഇരിങ്ങാലക്കുടയിൽ ഒടുവിൽ എത്തിയത് പാർട്ടിയുടെ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുട: മുരിയാട് കര്‍ഷക സമരത്തിന് ഊർജ്ജം പകര്‍ന്നത് കൃത്യമായ നിലപാടുകളിൽ ഉറച്ച് നിന്ന വി.എസ്. അച്യുതാനന്ദന്‍. 2007 ജൂണ്‍ നാലിന് വൈകീട്ടാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ മുരിയാട് സമര പന്തല്‍ സന്ദര്‍ശിച്ചത്. കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുവാനും ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിക്കുവാനും നിഗൂഢശക്തികളുടെ പിന്തുണയോടെ നടക്കുന്ന സമരമാണെന്നായിരുന്നു ഇടതു നേതാക്കളുടെ വാദം. രാവിലെContinue Reading

സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനം ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ ; സംഘാടക സമിതി രൂപീകരിച്ചു; കേന്ദ്രം ഭരിക്കുന്നത് ഫാസിസ്റ്റ് സർക്കാരെന്ന് മന്ത്രി കെ രാജൻ   ഇരിങ്ങാലക്കുട : ഇന്ത്യയിലെ ഭരണഘടന മൂല്യങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഫാസിസ്റ്റ് സർക്കാരാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 11 വർഷമായി രാജ്യം ഭരിക്കുന്നത് എന്നും കേരളത്തോട് ഇവർ ക്രൂരമായ അവഗണന തുടരുകയാണെന്നും സിപിഐ ദേശീയ കൗൺസിൽ അംഗവും റവന്യൂ മന്ത്രിയുമായ കെContinue Reading

മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പുചിറ ടൂറിസം ഹബ്ബാവാൻ ഒരുങ്ങുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ 90 ലക്ഷം രൂപ ചിലവിൽ   ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിന്റെ ടൂറിസം വകുപ്പ് ആവിഷ്ക്കരിച്ച ഡെസ്റ്റിനേഷൻ ടൂറിസം ചലഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി അനുമതി ലഭിച്ച മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പു ചിറയിൽ ടൂറിസം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ ആസ്തി വികസന ഫണ്ടും സംസ്ഥാന സർക്കാരിൻ്റെ ടൂറിസംContinue Reading

ആളൂരിൽ വൻ കഞ്ചാവ് വേട്ട; ഒന്നരക്കിലോയിൽ അധികം കഞ്ചാവുമായി കാപ്പ കേസിലെ പ്രതിയടക്കം മൂന്ന് പേർ പിടിയിൽ ഇരിങ്ങാലക്കുട : ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ഞപ്പിള്ളിയിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയടക്കം മൂന്നുപേർ പിടിയിൽ. കൊലപാതക കേസ്,പോലീസുകാരനെ ആക്രമിച്ച കേസ് എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയും കാപ്പ പ്രകാരം നാടുകടത്തപ്പെട്ട ചേർപ്പ് സ്വദേശി മിജോ ജോസ് ( 35) ,കവർച്ചകേസടക്കംContinue Reading

കാപ്പ ഉത്തരവ് ലംഘിച്ച് തൃശ്ശൂർ റവന്യു ജില്ലയിൽ പ്രവേശിച്ച കേസിലെ പ്രതി ആളൂരിൽ അറസ്റ്റിൽ   ഇരിങ്ങാലക്കുട : കാപ്പ നിയപ്രകാരം തൃശ്ശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ജില്ലയിൽ പ്രവേശിച്ച ചാലക്കുടി തുരുത്തിപറമ്പ് തച്ചനാടൻ വീട്ടിൽ ജയൻ (34) എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസം തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് നിരോധനമുള്ള പ്രതി ജയൻ നിരോധന ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച് താമസിച്ചു വരികയായിരുന്നു.Continue Reading