കാക്കാത്തുരുത്തിയിലെ മോഷണം; നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചേർത്തല അജയയും കൂട്ടാളിയും മൂന്ന് കുട്ടികളും പിടിയിൽ ഇരിങ്ങാലക്കുട : കാക്കാത്തുരുത്തിയിൽ എടതിരിഞ്ഞി അലകത്തിൽ വീട്ടിൽ അനിലൻ (58 വയസ് ) എന്നയാൾ വാടകക്കെടുത്തു നടത്തിവരുന്ന എജി സ്റ്റോഴ്സ് എന്ന എന്ന പലചരക്ക് കടയുടെ ഷട്ടറിന്റെ ലോക്ക് പൊളിച്ച് അകത്ത് കടന്ന് കടയിലെ മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന Rs 50000/- (അമ്പതിനായിരം രൂപ) മോഷണം ചെയ്ത് കൊണ്ടു പോയ സംഭവത്തിൽ ആലപ്പുഴ ചേർത്തലContinue Reading

പ്രതികൾ തർക്കത്തിൽ ഏർപ്പെടുന്നത് കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താൽ അക്രമണം; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ ആളൂർ സ്വദേശികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : ആളൂർ റയിൽവേ മേൽപ്പാലത്തിന് സമീപമുള്ള റേഷൻ കടക്ക് മുൻവശം വെച്ച് പ്രതികൾ പരസ്പരം പിടിവലികൂടുന്നതും തർക്കത്തിൽ ഏർപ്പെടുന്നതും കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താൽ ആളൂർ സ്വദേശി കറമ്പൻ വീട്ടിൽ ജോബി ജോസഫ് (54) എന്നയാളെ വെട്ടുകത്തി കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ആളൂർ സ്വദേശികളായContinue Reading

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കരൂപ്പടന്ന സ്വദേശിയായ പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിൽ   ഇരിങ്ങാലക്കുട: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. കരൂപ്പടന്ന സ്വദേശി കൊമ്പനേഴത്ത് വീട്ടിൽ മുഹമ്മദിനെ (29) ആണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണക്ക് ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽContinue Reading

അതിജീവിതയുടെ ഐഡന്റിറ്റി സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ ഫേസ്‌ബുക് വഴി വെളിപ്പെടുത്തിയ കേസ്സിൽ വെള്ളാങ്ങല്ലൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : തിരുവനന്തപുരം സിറ്റി നേമം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത, സ്ത്രീക്കെതിരായ ലൈംഗിക അതിക്രമം നടത്തിയ കേസിലെ അതിജീവിതയുടെ ഫോട്ടോ ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ ഫേസ്‌ബുക് വഴി ഷെയർ ചെയ്ത് അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനെ തുടർന്ന്Continue Reading

ഇരിങ്ങാലക്കുടയിൽ വൻ രാസ ലഹരിവേട്ട, പിടിച്ചെടുത്തത് കാറിൻ്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മാരക രാസലഹരിയായ 245.72 ഗ്രാം എംഡിഎംഎ ; കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ   ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കർശന സുരക്ഷാ പരിശോധനകൾക്കിടയിൽ തൃശ്ശൂർ റൂറൽ പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഠാണാവിൽ നടത്തിയ പരിശോധനയിൽ കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് (32 വയസ്സ്) എന്നയാളെ ചുമന്ന സ്വിഫ്റ്റ്Continue Reading

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് ; അരിമ്പൂർ സ്വദേശിയിൽ നിന്നും ഒന്നേ മുക്കാൽ കോടി രൂപയോളം തട്ടിയെടുത്ത കേസ്സിലെ പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലയിൽ അരിമ്പൂർ മനക്കൊടി വെളുത്തൂർ സ്വദേശിയിൽ നിന്ന് 1,7300000/- (ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം) രൂപ തട്ടിയെടുത്ത സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി അറക്കപറമ്പൻ വീട്ടിൽ മുഹമ്മദ് അൻവറിനെ ( 43 ) തൃശ്ശൂർ റൂറൽ സൈബർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പെരിന്തൽമണ്ണയിൽContinue Reading

താഴേക്കാടുള്ള ബാറിലെ  ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി അറസ്റ്റിൽ ഇരിങ്ങാലക്കുട : താഴേക്കാടുള്ള ബാറിലെ ജീവനക്കാരനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയായ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണിക്കര സ്വദേശി തോട്ടത്തിൽ വീട്ടിൽ അരുൺ വർഗ്ഗീസ് (31) ആണ് അറസ്റ്റിലായത്. താഴേക്കാടുള്ള ബാറിൽ മദ്യപിച്ചശേഷം, ബിൽ അടയ്ക്കാതെ വീണ്ടും മദ്യം ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രകോപിതനായ പ്രതി ബാറിൽ ഉള്ളവരെ തടഞ്ഞ്Continue Reading

കരിങ്കൽ ക്വാറിയിൽ ഷെയർ ഹോൾഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 88,20,000/ തട്ടിയെടുത്ത കേസ്സിലെ പ്രതിയായ ആളൂർ സ്വദേശി അറസ്റ്റിൽ   ഇരിങ്ങാലക്കുട : ബാംഗ്ളൂരിൽ ക്രഷർ ബിസിനസ് നടത്തുന്ന ആളൂർ സ്വദേശിനിയിൽ നിന്നും ഇവരുടെ മകളിൽ നിന്നുമായി ബാംഗ്ളൂർ ഉള്ള കരിങ്കൽ ക്വാറിയിൽ ഷെയർ ഹോൾഡറാക്കാമെന്ന് പറഞ്ഞ് 88,20,000/- രൂപ ബാങ്ക് അക്കൗണ്ട് മുഖേന പ്രതികൾ അയച്ച് വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ ആളൂർ വെള്ളാഞ്ചിറ സ്വദേശി അരിക്കാടൻ വീട്ടിൽ വാട്സൺContinue Reading

മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി ഇരിങ്ങാലക്കുട കണ്ഠേശ്വരം, കൊരുമ്പിശ്ശേരി സ്വദേശികളായ യുവാക്കൾ പിടിയിൽ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം വെസ്റ്റ് നടയിൽ നടത്തിയ പോലീസ് നടത്തിയപരിശോധനയിൽ ഹോണ്ട ഡിയോ സ്കൂട്ടറിൽ കടത്തുകയായിരുന്ന എം ഡി എം എ യുമായി ഇരിങ്ങാലക്കുട കണ്‌ഠേശ്വരം സ്വദേശി മുല്ലശ്ശേരി വീട്ടിൽ പ്രജു ( 21 വയസ്സ്) , ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി നാരാട്ടിൽ വീട്ടിൽ പ്രണവ് (29 വയസ്സ്) എന്നിവരെ പിടികൂടി.പ്രണവ് കാട്ടൂർContinue Reading

സൈബർ തട്ടിപ്പിൽ ഇരിങ്ങാലക്കുട സ്വദേശിക്ക് നഷ്ടപ്പെട്ട പത്ത് ലക്ഷം രൂപയിലധികം മൂല്യമുള്ള ക്രിപ്റ്റോ കറൻസി തിരിച്ച് പിടിച്ചു; കേരളത്തിൽ ആദ്യമെന്ന് തൃശ്ശൂർ റൂറൽ പോലീസ് ;   ഇരിങ്ങാലക്കുട : സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണത്തിൽ ഉൾപ്പെട്ട ഏകദേശം 10 ലക്ഷം രൂപയിലധികം വിലവരുന്ന ക്രിപ്റ്റോ കറൻസി തൃശ്ശൂർ റൂറൽ പോലീസ് ആദ്യമായി കോടതി ഉത്തരവ് പ്രകാരം ഔദ്യോഗിക ഹാർഡ്‌വെയർ ക്രിപ്റ്റോ വാലറ്റിലേക്ക് മാറ്റി സുരക്ഷിതമാക്കി. ക്രിപ്റ്റോ കറൻസി /Continue Reading