ആതുരസേവനം ; കുടുംബശ്രീയും നിപ്മറും കൈകോര്‍ക്കുന്നു; സംസ്ഥാനതലത്തിൽ പരിശീലനം നൽകുന്നത് 1000 സ്ത്രീകൾക്ക് തൃശൂര്‍: വയോജനങ്ങൾ കിടപ്പുരോഗികൾ എന്നിവരെ ശാസ്ത്രീയമായി പരിചരിപ്പിക്കുന്നതിന് സംസ്ഥാന കുടുംബശ്രീ മിഷനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനും (നിപ്മര്‍) കൈകോര്‍ക്കുന്നു. ഇത് സംബന്ധിച്ച് കുടുംബശ്രീയും നിപ്മറും ധാരണാ പത്രത്തില്‍ ഒപ്പിട്ടു. സംസ്ഥാനതലത്തില്‍ 1000 സ്ത്രീകള്‍ക്കാണ് നിപ്മര്‍ രോഗീ പരിചരണത്തില്‍ പരിശീലനം നല്‍കുക. സംസ്ഥാനത്ത് വയോജനങ്ങളുടെ എണ്ണം അനുദിനം കൂടിവരികയും ജീവിതം നിലവാരംContinue Reading

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സ്ക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് ജയം ഇരിങ്ങാലക്കുട : ഏഴാം ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് ജയം. ആകെയുള്ള 132 വോട്ടർമാരിൽ 112 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.കെ.ജി.മോഹനൻ,രാജൻ നെല്ലായി,എം.ബി.രാജു,വിനി.കെ.ആർ ദേവരാജൻ.എ.കെ,ശശിധരൻ.എം.കെ,അർഷാദ്.കെ.എസ്, ഷെറിൻ അഹമ്മദ്.കെ.എച്ച്, സുരേഷ്കുമാർ.കെ.എൻ എന്നിവരാണ് വിജയിച്ചത്.ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ഡോ.എം.സി.നിഷ വരണാധികാരിയായ ഇരുന്നു.Continue Reading

നഗരസഭ പരിധിയിലെ കണക്കൻ കുളത്തിന് ഇനി കവചമായി കയർഭൂവസ്ത്രം; നിർമ്മാണ പ്രവർത്തനങ്ങൾ 145000 രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട : നഗരസഭ വാർഡ് അഞ്ചിലെ കണക്കൻ കുളത്തിൽ കയർ ഭൂവസ്ത്രം വിരിച്ച് നവീകരിച്ചു.വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കുളം അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കിയാണ് കയർ വസ്ത്രം വിരിച്ച് മനോഹരമാക്കിയത്. പ്രവ്യത്തിക്കായി 145,000 രൂപ അടങ്കൽ തുകയും 227 തൊഴിൽ ദിനങ്ങളും വിനിയോഗിച്ചു. തൃശ്ശൂർ ജില്ലയിലെ നഗരസഭയിൽ വച്ച് ഈ പ്രവർത്തി നടപ്പിലാക്കിയContinue Reading

ഹയർ സെക്കൻഡറി പരീക്ഷ; 1200 ൽ 1200 ഉം നേടി എടതിരിഞ്ഞി സ്വദേശിനിയും നാഷണൽ സ്കൂൾ വിദ്യാർഥിനിയുമായ ഫദ്‌വ ഫാത് മ ഇരിങ്ങാലക്കുട : ഹയർ സെക്കൻഡറി പരീക്ഷയിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ മുഴുവൻ മാർക്ക് നേടി ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ ഫദ്‌വ ഫാത് മ അഭിമാനമായി. എടതിരിഞ്ഞി ചൂലുക്കാരൻ വീട്ടിൽ ഷാജിയുടെയും ( അബുദാബി) ഷഫ്നയുടെയും മകളാണ്. പ്ലസ് ടു പരീക്ഷയിൽ നാഷണൽ സ്കൂൾ 94 % വിജയം നേടി.Continue Reading

നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വച്ച പുളിക്കലച്ചിറ പാലം സന്ദർശിച്ച് ഉന്നതതല ഉദ്യോഗസ്ഥ സംഘം; ദുർബലമെന്ന് കണ്ടെത്തിയ പില്ലർ ക്യാപ്പ് പൊളിച്ച് നീക്കാൻ അനുമതി; നാലമ്പലയാത്ര സുഗമമാക്കാൻ ബണ്ട് റോഡ് ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇരിങ്ങാലക്കുട : നിർമ്മാണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വച്ച പടിയൂർ- പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലം പിഡബ്ലൂഡി ഉന്നതതല സംഘം സന്ദർശിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയർ വിശ്വപ്രകാശ് (കോഴിക്കോട്)Continue Reading

കാട്ടൂർ പൊഞ്ഞനം പൈങ്കിണിക്കാവ് ക്ഷേത്രത്തിൽ തീപ്പിടുത്തം. ; വലിയമ്പലത്തിൻ്റെ മേൽക്കൂര കത്തിനശിച്ചു. ഇരിങ്ങാലക്കുട : കാട്ടൂർ പൊഞ്ഞനം പൈങ്കിണിക്കാവ് ക്ഷേത്രത്തിൽ തീപ്പിടുത്തം .കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ നടന്ന തീപ്പിടുത്തത്തിൽ വർഷങ്ങളുടെ പഴക്കമുള്ള വലിയമ്പലത്തിൻ്റെ മേൽക്കൂര കത്തി നശിച്ചു. തരണനെല്ലൂർ തെക്കിനിയേടത്ത് മനയുടെ ഉടമസ്ഥതയിലാണ് ക്ഷേത്രം പ്രവർത്തിക്കുന്നത്. വൈകീട്ടുള്ള പൂജകൾ കഴിഞ്ഞ് നട അടച്ച് അടുത്ത് തന്നെയുള്ള വീട്ടിലേക്ക് മനയുടെ ചുമതലയുള്ള പത്മനാഭൻ നമ്പൂതിരി മടങ്ങിയ ശേഷമായിരുന്നു സംഭവം. വിവരമറിയച്ചതിനെContinue Reading

ആശമാരുടെ രാപകൽ സമരയാത്ര ഇരിങ്ങാലക്കുടയിൽ മെയ് 24 ന് ഇരിങ്ങാലക്കുട : ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു നയിക്കുന്ന ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് മെയ് 24 ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകും. രാവിലെ 9 ന് ആൽത്തറക്കൽ നടക്കുന്ന സ്വീകരണ സമ്മേളനം എസ് മൃദുലാദേവി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാContinue Reading

വാര്യർ സമാജം സംസ്ഥാന സമ്മേളനം മെയ് 24, 25 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : മെയ് 24, 25 തീയതികളിലായി ഇരിങ്ങാലക്കുടയിൽ നടക്കുന്ന വാര്യർ സമാജം 47 -ാം സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 24 ന് രാവിലെ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ പത്മശ്രീ പെരുവനം കുട്ടൻ മാരാർ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് പി കെ മോഹൻദാസ്, ട്രഷറർ വി വി ഗിരീശൻ പത്രസമ്മേളനത്തിൽ അറിയിച്ചു.Continue Reading

കാറ്റിലും മഴയിലും മരം കട പുഴകി വീണ് ഇരിങ്ങാലക്കുട കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് നാശം; സംഭവത്തെ തുടർന്ന് കോടതി നടപടികൾ നിറുത്തി വച്ചു. ഇരിങ്ങാലക്കുട : മഴയിലും കാറ്റിലും മരം കട പുഴകി വീണ് ഇരിങ്ങാലക്കുട ഠാണാ മെയിൻ റോഡിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി അങ്കണത്തിൽ പാർക്ക് ചെയ്തിരുന്ന നാല് കാറുകൾക്കും ഒരു ബൈക്കിനും ഭാഗിക നാശം. ബുധനാഴ്ച പതിന്നൊരയോടെ ആയിരുന്നു സംഭവം. ആർക്കും പരിക്കില്ല.Continue Reading

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം; കരിദിനമാചരിച്ച് യുഡിഎഫ് ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ നാലാം വാർഷികം ദിനം യുഡിഎഫ് ഇരിങ്ങാലക്കുടയിൽ കരിദിനമായി ആചരിച്ചു. രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഠാണാവിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ മുൻ ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടാൻ അധ്യക്ഷതContinue Reading