കൂടൽമാണിക്യ ക്ഷേത്രത്തിലെ കഴകനിയമനം; കേസ് ജൂൺ അഞ്ചിലേക്ക് നീട്ടി; ജൂൺ 5 വരെ നിയമനം തടഞ്ഞ് കൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും ; കേസിൽ കക്ഷി ചേരാൻ അഡ്വൈസ് മെമ്മോ ലഭിച്ച അനുരാഗിന് അനുമതി തൃശ്ശൂർ : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം സംബന്ധിച്ച കേസ് ജൂൺ ആറിലേക്ക് നീട്ടി. ജൂൺ ആറ് വരെ കഴക പ്രവൃത്തിലേക്കുള്ള നിയമനം തടഞ്ഞ് കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. കഴകത്തിന്Continue Reading

കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ നഷ്ടങ്ങൾ; മരങ്ങൾ വീണ് വീടുകൾക്കും വാഹനങ്ങൾക്കും നാശം ഇരിങ്ങാലക്കുട : ശക്തമായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ കനത്ത നഷ്ടം. കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്ന് വിവിധ കേന്ദ്രങ്ങളിലെ വൈദ്യുതി വിതരണം മുടങ്ങി. മരം റോഡിൽ വീണ് സിവിൽ സ്റ്റേഷൻ റോഡിലൂടെയുള്ള ഗതാഗതവും കുറച്ച് നേരത്തേക്ക് സ്തംഭിച്ചു. മഴയിൽ മാടായിക്കോണം പള്ളിപ്പുറത്ത് കുമാരൻ്റെ വീട് തകർന്നു. കുമാരനും കുടുംബവും ബന്ധുവീടുകളിലേക്ക് താമസംContinue Reading

വാര്യർ സമാജം കേന്ദ്ര വാർഷിക സമ്മേളനം ; ഉണ്ണായിവാര്യർ പുരസ്കാരം കലാമണ്ഡലം ഗോപി ആശാന് സമർപ്പിച്ചു ഇരിങ്ങാലക്കുട : കേരള വാര്യർ സമാജത്തിൻ്റെ പ്രഥമ ഉണ്ണായിവാര്യർ പുരസ്കാരം കലാമണ്ഡലം ഗോപി ആശാന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമാജം കേന്ദ്ര വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സമർപ്പിച്ചു. ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽകേന്ദ്ര പ്രസിഡണ്ട് പി കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺContinue Reading

കഴക പ്രവർത്തി നിലനിറുത്തുന്നതിനുളള നടപടി സ്വീകരിക്കണമെന്നും ക്ഷേത്രനിയമനങ്ങളിൽ അമ്പലവാസി സമുദായാംഗങ്ങൾക്ക് മുൻഗണന നൽകണമെന്നും ഇരിങ്ങാലക്കുടയിൽ നടന്ന പിഷാരോടി സമാജം കേന്ദ്ര വാർഷികസമ്മേളനം ഇരിങ്ങാലക്കുട : കഴക പ്രവർത്തി നിലനിറുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ക്ഷേത്ര നിയമനങ്ങളിൽ അമ്പലവാസി സമുദായാംഗങ്ങൾക്ക് മുൻഗണന നൽകണമെന്നും ഇരിങ്ങാലക്കുടയിൽ നടന്ന പിഷാരോടി സമാജം കേന്ദ്ര വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഗായത്രി ഹാളിൽ നടന്ന പൊതു സമ്മേളനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. വൈസ്- പ്രസിഡണ്ട്Continue Reading

കാറ്റിലും മഴയിലും മേഖലയിൽ നഷ്ടങ്ങൾ; പതിനഞ്ചോളം കേന്ദ്രങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്നു. ഇരിങ്ങാലക്കുട : രണ്ട് ദിവസമായി തുടരുന്ന കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ നഷ്ടങ്ങൾ കാട്ടൂർ പൊഞ്ഞനത്ത് തെങ്ങ് വീണ് കോമരത്ത് ശ്രീകുമാറിൻ്റെ വീടിൻ്റെ മേൽക്കൂര തകർന്നു. ഇരിങ്ങാലക്കുടയിൽ കൂത്തുപറമ്പിൽ അമ്മപറമ്പിൽ രാജേഷിൻ്റെ മതിൽ തകർന്ന് അയൽവാസിയായ സുബ്രമണ്യൻ്റെ കിണറ്റിലേക്ക് വീണ് കിണർ ഉപയോഗശൂന്യമായിട്ടുണ്ട്. കാറ്റിൽ പ്ലാവ് വീണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ കൊരുമ്പിശ്ശേരി പാറContinue Reading

മഴയിൽ ‘കുള ‘ മായി പട്ടണത്തിലെ പ്രധാന റോഡുകൾ; അറ്റകുറ്റപ്പണികൾ ഉടനെന്ന് വിശദീകരിച്ച് നഗരസഭ അധികൃതർ ഇരിങ്ങാലക്കുട : രണ്ട് ദിവസങ്ങളായി തുടരുന്ന മഴയിൽ ‘ കുള ‘ മായി പട്ടണത്തിലെ പ്രധാന വീഥികൾ . പൊതുഗതാഗത്തിനായി എറെ ആശ്രയിക്കുന്ന ബൈപ്പാസ് റോഡ്, സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും ക്രൈസ്റ്റ് കോളേജിലേക്ക് പോകുന്ന റോഡിൽ സണ്ണി സിൽക്ക്സിന് മുമ്പിലുള്ള ഭാഗം എന്നിവയാണ് വർഷങ്ങളായി മോചനമില്ലാതെ കഴിയുന്നത്. ഓരോ വർഷക്കാലത്തും മാധ്യമങ്ങളിൽContinue Reading

കഴകങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് വാര്യർ സമാജം സംസ്ഥാന സമ്മേളനം ; നല്ല സംസ്കാരത്തിൻ്റെ ഉടമകളായി ജനിക്കാനും ജീവിക്കാനും വളരാനും കഴിയുന്നതാണ് ശ്രേഷ്ഠതയെന്ന് പെരുവനം കുട്ടൻമാരാർ ഇരിങ്ങാലക്കുട : കഴകങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് സമസ്ത കേരള വാര്യർ സമാജം 47-ാം സംസ്ഥാന സമ്മേളനം. ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ ആരംഭിച്ച സമ്മേളനം പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. നല്ല സംസ്കാരത്തിൻ്റെ ഉടമകളായി ജനിക്കാനും ജീവിക്കാനും വളരാനും കഴിയുന്നതാണ് ശ്രേഷ്ഠതയെന്നുംContinue Reading

ആശമാരുടെ രാപകൽ സമര യാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം; ആശ പ്രവർത്തകരുടെ ആവശ്യങ്ങൾ കേന്ദ്രത്തോട് ചോദിക്കാൻ സൗകര്യമില്ലെന്നും പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാർ തന്നെയാണെന്നും എസ് മൃദുലദേവി ഇരിങ്ങാലക്കുട : ആശ പ്രവർത്തകരുടെ ആവശ്യങ്ങൾ കേന്ദ്രത്തോട് ചോദിക്കാൻ സൗകര്യമില്ലെന്നും പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാർ തന്നെയാണെന്നും സാമൂഹ്യ പ്രവർത്തക എസ് മൃദുലാദേവി. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിContinue Reading

ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷത്തോളം പിന്നിട്ട ഷീ ലോഡ്ജ് നേരിട്ട് നടത്താൻ നഗരസഭ യോഗത്തിൽ തീരുമാനം; മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വൈകിയതിൽ യോഗത്തിൽ വിമർശനം ഇരിങ്ങാലക്കുട : ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷത്തോളം പിന്നിട്ട ഷീ ലോഡ്ജ് നഗരസഭ നേരിട്ട് നടത്താൻ തീരുമാനം. നഗരസഭ നിശ്ചയിച്ച വ്യവസ്ഥകൾ പ്രകാരം ആരും എറ്റെടുത്ത് നടത്താൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഒരു വർഷത്തേക്ക് നേരിട്ട് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഷീ ലോഡ്ജിൻ്റെ നടത്തിപ്പ് കുടുംബശ്രീയെ എല്പിക്കണമെന്ന്Continue Reading

പിഷാരോടി സമാജം കേന്ദ്ര വാർഷികം മെയ് 25 ന് ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട :പിഷാരോടി സമാജം 48 -മത് കേന്ദ്ര വാർഷികം മെയ് 25 ന് ഗായത്രി ഹാളിൽ നടക്കും. രാവിലെ 10 ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹരിശങ്കർമേനോൻ വാർഷികയോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെയും പുറത്തെയും ഇരുപത് ശാഖകളിൽ നിന്നായി 600 ഓളം പേർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർപേഴ്സൺ മായാ സുന്ദരേശ്വൻ,ജനറൽ കൺവീനർ സി ജി മോഹനൻ എന്നിവർContinue Reading