ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; മേധാവിത്വം തുടർന്ന് എസ്എഫ്ഐ

ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; മേധാവിത്വം തുടർന്ന് എസ്എഫ്ഐ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മേധാവിത്വം തുടർന്ന് എസ്എഫ്ഐ . മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് എസ്എഫ്ഐ കോളേജ് യൂണിയൻ നേടുന്നത്. എംഎസ്എസി വിദ്യാർഥി അഭിഷേക് സത്യൻ ( ചെയർപേഴ്സൺ) , സൈക്കോളജി മൂന്നാം വർഷ വിദ്യാർഥി കീർത്തന മേനോൻ ( വൈസ് ചെയർപേഴ്സൺ) , രണ്ടാം വർഷ ജിയോളജി വിദ്യാർഥി ജന്നത്ത് എ എസ് ( ജനറൽ സെക്രട്ടറി ) , രണ്ടാം വർഷ ഗണിതശാസ്ത്ര വിദ്യാർഥി അനാമിക രാജ് സി (ജോയിൻ്റ് സെക്രട്ടറി) , മൂന്നാം വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർഥി അതുൽ കൃഷ്ണ ( ഫൈൻ ആർട്സ് സെക്രട്ടറി) , ഡബിൾ മെയിൻ രണ്ടാം വർഷ വിദ്യാർഥി അനലിയ ചന്ദ്രൻ ( മാഗസിൻ എഡിറ്റർ ) , ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥി അലൻ ഐസക്ക് സാറ്റോ ( ജനറൽ ക്യാപ്റ്റൻ) , മൂന്നാം വർഷ ജിയോളജി വിദ്യാർഥി അലൻ കിംഗ്, മൂന്നാം വർഷ ബിബിഎ വിദ്യാർഥി അരുൺ കൃഷ്ണ ( യുയുസി) എന്നിവരാണ് വിജയിച്ചത്.

Please follow and like us: