കൂടൽമാണിക്യം ക്ഷേത്രത്തിൽ നവരാത്രി നൃത്ത സംഗീതോൽസവത്തിന് തുടക്കമായി

കൂടൽമാണിക്യം ക്ഷേത്രത്തിൽ നവരാത്രി നൃത്തസംഗീതോൽസവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നവരാത്രി നൃത്ത സംഗീതോൽസവത്തിന് തുടക്കമായി. ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ സജ്ജമാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ കൂടിയാട്ടം കേന്ദ്ര സംഗീത നാടക അക്കാദമി കൂടിയാട്ടം പ്രൊജക്ട് ഡയറക്ടർ അമ്മന്നൂർ രജനീഷ് ചാക്യാർ പരിപാടി ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു . ഭരണ സമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ, ഡോ മുരളി ഹരിതം, അഡ്വ കെ ജി അജയകുമാർ , കെ ബിന്ദു തുടങ്ങിയവർ സംസാരിച്ചു . മൃദംഗമേള, തിരുവാതിരക്കളി, മോഹിനിയാട്ടം, നൃത്തനൃത്യങ്ങൾ, ഭരതനാട്യം, സോപാന സംഗീതം, ഭജൻസ്, കർണ്ണാടിക് മ്യൂസിക്, വയലിൻ ഫ്യൂഷൻ, കരോക്കെ ഭക്തി ഗാനമേള, കുച്ചിപ്പുടി, വീണക്കച്ചേരി, പാണ്ടിമേളം , ഗാനമാലിക എന്നിവയാണ് പ്രധാന പരിപാടികൾ . 21 വരെ വൈകീട്ട് 5 മണി മുതൽ പരിപാടികൾ അരങ്ങേറുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു

Please follow and like us: