ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി

 

ഇരിങ്ങാലക്കുട : ആർബിഐയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് സഹകരണ ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി. ബാങ്കിൻ്റെ പുരോഗതിയും നിക്ഷേപകരുടെ താൽപ്പര്യങ്ങളും മുൻ നിറുത്തി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടുകയാണെന്ന് ഇത് സംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മോശം സാമ്പത്തിക സാഹചര്യവും ഭരണവും ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഒക്ടോബർ ആറിനാണ് എം പി ജാക്സൻ ചെയർമാനായുള്ള ഭരണസമിതിയെ 12 മാസത്തേക്ക് അസാധുവാക്കിയതും അഡ്മിനിസ്ട്രേറ്റീവ് ഭരണം എർപ്പെടുത്തിയതും. സി ആർ ഗോപീകൃഷ്ണൻ അഡ്മിനിസ്ട്രേറ്ററും കെ മോഹനൻ, ടി എം മോഹൻ എന്നിവർ അംഗങ്ങളുമായുള്ള ഭരണസമിതിക്കാണ് നിലവിൽ ബാങ്കിൻ്റെ ഭരണ ചുമതല. നിഷ്ക്രിയ ആസ്‌തികളുടെ വർധനയെ തുടർന്ന് 2025 ജൂലൈ 31 നാണ് ബാങ്കിൽ ആർബിഐ നിയന്ത്രണങ്ങൾ എർപ്പെടുത്തിയത്. ഓഹരി മൂലധനം വർധിപ്പിച്ച് ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഇപ്പോൾ .

Please follow and like us: