ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂൾ കലോത്സവം; സ്വാഗതസംഘം രൂപീകരിച്ചു

ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോൽസവം നവംബർ 10 മുതൽ 13 വരെ അവിട്ടത്തൂരിൽ; 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.

ഇരിങ്ങാലക്കുട : നവംബർ 10, 11, 12, 13 തിയ്യതികളിൽ അവിട്ടത്തൂർ എൽ. ബി. എസ്. എം. ഹയർ സെക്കണ്ടറി സ്കൂൾ, ഹോളി ഫാമിലി എൽ.പി. സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂൾ കലോൽസവത്തിൻ്റെ സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി. സതീശൻ അധ്യക്ഷത വഹിച്ചു. ഡി.ഇ. ഒ. എം.വി. ഉഷ, എ. ഇ. ഒ. എം.എസ്. രാജീവ്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വത്സല ബാബു , ബ്ലോക്ക് മെമ്പർ ശ്രീഷ്മ സലീഷ്, പഞ്ചായത്ത് മെമ്പർമാരായ ബിനോയ്, ഉജിത സുരേഷ്, സി.എസ്. ഓമനക്കുട്ടൻ, വി. ബിന്ദു, വിദ്യ നെഹ്‌റു, സ്കൂൾ മാനേജർ എ.സി. സുരേഷ്, പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, പ്രധാനധ്യാപിക എൻ.എസ്. രജനിശ്രീ , സിസ്റ്റർ ജസീന , രജനി എൻ.പി ,എൻ. എസ്. പ്രസാദ്, ജോബി മാസ്റ്റർ, ജോമോൻ ജോസ്, പി.ജി. ഉല്ലാസ് എന്നിവർ പ്രസംഗിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ഉണ്ണികൃഷ്ണൻ ( ചെയർമാൻ ), പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ് ( ജനറൽ കൺവീനർ ) , എ. ഇ. ഒ. എം.എസ്. രാജീവ് ( ട്രഷറർ ) എന്നിവരടങ്ങിയ 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.

Please follow and like us: