ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; കേന്ദ്ര മന്ത്രിമാരുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് മന്ത്രി സുരേഷ് ഗോപി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; വിഷയം കേന്ദ്രമന്ത്രിമാരുടെയും പാർട്ടി നേതൃത്വത്തിൻ്റെയും ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; പാവപ്പെട്ടവൻ്റെ പണം തൊട്ട് കളിച്ച് മിടുക്ക് കാട്ടി ആരും നടക്കേണ്ടെന്നും കേന്ദ്രമന്ത്രി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര മന്ത്രിമാരുടെയും പാർട്ടി സെൻട്രൽ സെക്രട്ടറിയേറ്റിൻ്റെയും ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. നിക്ഷേപകരുടെ പണത്തിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ പ്രത്യേക നിയമം തന്നെ കൊണ്ട് വരേണ്ടതുണ്ടെന്നും ഇരിങ്ങാലക്കുട അയ്യങ്കാളി സ്‌ക്വയറിൽ 900 ൽ അധികം നിക്ഷേപകർ ഒപ്പിട്ട് നൽകിയ നിവേദനം എറ്റുവാങ്ങി കൊണ്ട് പറഞ്ഞു. നിക്ഷേപകരുടെ നിവേദനം സ്വീകരിക്കാൻ വരണമെന്ന് ഇടവേള ബാബു പറഞ്ഞത് കൊണ്ടാണ് വന്നത്. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുവാൻ നിയമപരമായ തടസ്സങ്ങളുണ്ട്. എന്നാൽ തൻ്റെ വോട്ടർമാരുടെ വേദന തിരിച്ചറയുന്നു. അത്താഴപഷിണിക്കാരൻ്റെ കഞ്ഞിയുടെ വിഷയമാണ്. ഇത് ഇമോഷണൽ വിഷയമാണ്. ഇമോഷണൽ ആകാതെ പറ്റില്ല. പാവപ്പെട്ടവൻ്റെ പണം തൊട്ട് കളിച്ചും ഉണ്ടും ആരും മിടുക്ക് കാട്ടി നടക്കേണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കൂട്ടായ്മ സെക്രട്ടറി ലിയോ പി ആൻ്റോ, ട്രഷറർ ടി സി സഞ്ജീവൻ , ലീഗൽ അഡ്വൈസർ അഡ്വ ആൻ്റണി തെക്കേക്കര എന്നിവർ നേതൃത്വം നൽകി.

Please follow and like us: