ഇരിങ്ങാലക്കുട കോർട്ട് കോംപ്ലക്സിൽ എട്ട് കോടതികളുടെ പ്രവർത്തനം തുടങ്ങി
ഇരിങ്ങാലക്കുട : കേരളത്തിലെ രണ്ടാമത്തെ വലിയ കോടതി സമുച്ചയം എന്ന ഖ്യാതിയുള്ള ഇരിങ്ങാലക്കുട കോർട്ട് കോംപ്ലക്സിൽ കോടതികളുടെ പ്രവർത്തനം തുടങ്ങി. കോടതി സമുച്ചയത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം നേരത്തെ കഴിഞ്ഞിരുന്നുവെങ്കിലും പ്രവർത്തനം ആരംഭിച്ചിരുന്നില്ല. വിവിധ നിലകളിലായി എട്ട് കോടതികളുടെ പ്രവർത്തനങ്ങളാണ് ഇന്ന് പുതിയ കെട്ടിടത്തിൽ ആരംഭിച്ചത്. രാവിലെ 10 ന് നടന്ന ചടങ്ങിൽ അഡീഷണൽ ജില്ല ജഡ്ജ് റെനോ ഫ്രാൻസിസ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡണ്ട് വി എസ് ലിയോ , സെക്രട്ടറി കെ ജെ ജോൺസൻ തുടങ്ങിയവർ സംസാരിച്ചു. 93 . 25 കോടി രൂപ ചിലവിൽ എഴ് നിലകളിലായി 1.68 ലക്ഷം ചതുരശ്ര അടിയിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിൽ പത്തോളം കോടതികൾ, റെക്കോർഡ് റൂം, ഇലക്ട്രിക് സബ് സ്റ്റേഷൻ, ജനറേറ്റർ റൂം , സെൻട്രൽ ലൈബ്രറി, മീഡിയേഷൻ റൂം , കാൻ്റീൻ, പാർക്കിംഗ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.















