വൈദ്യുതി പ്രതിസന്ധി; പ്രതിഷേധ മാർച്ചുമായി സിപിഐ

കേരളത്തെ ഇരുട്ടിലാക്കിയ സർക്കാർ നയത്തിനെതിരെ വൈദ്യുതി ഓഫീസുകളിലേക്ക് മാർച്ചുമായി സിപിഐ പ്രവർത്തകർ

 

ഇരിങ്ങാലക്കുട :കേരളത്തെ ഇരുട്ടിലാഴ്ത്തിയ യുഡിഎഫ് സർക്കാരിൻ്റെ ജനവിരുദ്ധ വൈദ്യുതി നയത്തിനെതിരെ സിപിഐ സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം സംസ്ഥാനത്തെ മുഴുവൻ വൈദ്യുതി ഓഫീസുകളിലേക്കും മാർച്ചുമായി സിപിഐ പ്രവർത്തകർ. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിലേക്ക് നടന്ന മാർച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി മണി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ കെ.ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു കെ എസ് പ്രസാദ്,എം ബി.ലത്തീഫ്,അൽഫോൻസാ തോമസ്,പി ആർ.സുന്ദരൻ,ടി സി.അർജ്ജുനൻ,ജോജോ തട്ടിൽ,മുരളി മണക്കാട്ട്പടി,എം.സുധീർദാസ്,സി.സുരേഷ് എന്നിവർ സംസാരിച്ചു.

Please follow and like us: