ഓപ്പറേഷൻ തൂഫാൻ; കാട്ടൂരിൽ ഒരു പ്രതി കൂടി അറസ്‌റ്റിൽ

ഓപ്പറേഷൻ തൂഫാൻ;കാട്ടൂരിൽ എംഡിഎംഎ പിടികൂടിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : കാട്ടൂരിൽ അതിമാരക രാസലഹരിയായ 20 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ കയ്പമംഗലം കാളമുറി പടിഞ്ഞാറ് വശം സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ അബീഷ് (36) എന്നയാളെയും അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 3 ന് എടതിരിഞ്ഞി വടക്കുമുറി സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ മിഥുൻ (29) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം എംഡിഎംഎ ,ഇലക്ട്രോണിക് ത്രാസ്, 56 ചെറിയ സിപ് ലോക്ക് കവറുകൾ, എംഡിഎംഎ വിൽപ്പന നടത്തിയതിലൂടെ അനധികൃതമായി സമ്പാദിച്ച 1,36,700/- (ഒരു ലക്ഷത്തി മുപ്പത്തിയാറായിരത്തി എഴുനൂറ്) രൂപ എന്നിവയും മറ്റും പിടിച്ചെടുത്തിരുന്നു.

മിഥുന് രാസലഹരി നൽകിയ എടതിരിഞ്ഞി പോത്താനി സ്വദേശി എടച്ചാലി വീട്ടിൽ അനന്തകൃഷ്ണനെയും അറസ്റ്റ് ചെയ്തിരുന്നു. അനന്തകൃഷ്ണന് രാസലഹരി നൽകിയത് അബീഷ് ആണെന്ന് കണ്ടെത്തിതിനെ തുടർന്നാണ് അബീഷിനെ അറസ്റ്റ് ചെയ്തത്.

കാട്ടൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ വിനോജ് എ, ജി എസ് ഐ ഫ്രാൻസിസ് എ പി, ജി എ എസ് ഐ മിനി പി എ, ജി എസ് സി പി ഒ അജിത്കുമാർ കെ ജി, ശ്യാം വി എസ്, തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീം എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Please follow and like us: