കെഎൽഡിസി കനാലിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് കെഎൽഡിസി കോൾപ്പടവിൽ കുളിക്കാൻ ഇറങ്ങിയ ആനന്ദപുരം സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

ഇരിങ്ങാലക്കുട : കൂട്ടുകാരുമൊത്ത് കെഎൽഡിസി കോൾപ്പടവിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. ആനന്ദപുരം കൊടിയൻകുന്ന് നൊച്ചുവളപ്പിൽ രാജേഷിൻ്റെയും ശോഭയുടെയും മകൻ ശ്രീ ഹരി (16 വയസ്സ്) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. ആനന്ദപുരം തറയ്ക്കൽ ക്ഷേത്രപരിസരത്ത് കളിക്ക് ശേഷം കോന്തിപുലം ആനാറ്റുകടവിൽ കുളിക്കാൻ ഇറങ്ങിയ ശ്രീഹരി ഒഴുക്കിൽപ്പെടുകയായിരുന്നു . വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ ആറ് മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാർഥിയാണ്. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Please follow and like us: