രംഗകലാ കോൺഫ്രറൻസിൻ്റെ അടുത്ത പതിപ്പ് ജനുവരിയിൽ

രംഗകലാ കോൺഫറൻസ് 2027 ജനുവരി 13 മുതൽ 17 വരെ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട: ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും ആഴത്തിലുള്ള ഗവേഷണത്തിനുമായി കഥകളി ക്ലബ്ബ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന രംഗകലാ കോൺഫറൻസിൻ്റെ രണ്ടാം പതിപ്പ് 2027 ജനുവരി 13 മുതൽ 17 വരെ നടക്കും .”ഭാവ – രസാനുഭവ” എന്നതാണ് ഇത്തവണത്തെ മുഖ്യപ്രമേയം. ക്രൈസ്റ്റ് കോളേജിൻ്റെ ഐകെഎസ് സെല്ലിൻ്റെ “നാട്യപാഠശാല” പാഠ്യപദ്ധതിയുടെ ഭാഗമായാണ് രംഗകലാ കോൺഫറൻസ് 2027ൻ്റെ ഉള്ളടക്കം വിഭാവനം ചെയ്യുന്നതെന്ന് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ സേവിയർ ജോസഫ്, കഥകളി ക്ലബ് പ്രസിഡൻ്റ് രമേശൻ നമ്പീശൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു .

ക്ലബ് സെക്രട്ടറി അഡ്വക്കേറ്റ് രാജേഷ് തമ്പാൻ,ഡോക്ടർ വിനീത ജയകൃഷ്ണൻ ,ശ്രീലക്ഷ്മി ഗോവർദ്ധനൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: