ആൽഫ പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുട ലിങ്ക് സെൻ്ററിൻ്റെ പുതിയ കെട്ടിടം ആഗസ്റ്റ് 21 ന് നാടിന് സമർപ്പിക്കും
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ ആൽഫ പാലിയേറ്റീവ് കെയർ സെൻ്ററിന് വേണ്ടി നിർമ്മാണം പൂർത്തിയായ 2000 ചതുരശ്ര അടിയുള്ള കെട്ടിടം ആഗസ്റ്റ് 21 വെള്ളിയാഴ്ച അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നാടിന് സമർപ്പിക്കും . 2013 ൽ ആസാദ് റോഡിൽ വാടകകെട്ടിടത്തിലാണ് കെയർ സെൻ്റർ പ്രവർത്തനം ആരംഭിച്ചത് . പാലിയേറ്റീവ് കെയർ പരിശീലനം ലഭിച്ച ഡോക്ടർ, നഴ്സുമാർ , ഫിസിയോതെറാപ്പിസ്റ്റ് അടക്കം 13 പേരാണ് പുതിയ കെട്ടിടത്തിൽ ജോലി ചെയ്യുന്നതെന്ന് പ്രസിഡണ്ട് വി ജെ തോംസൺ, സെക്രട്ടറി കെ സതീഷ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുട നഗരസഭ , കാറളം , കാട്ടൂർ, പറപ്പൂക്കര, മുരിയാട് എന്നിവടങ്ങളിലായി ഇപ്പോൾ 1300 രോഗികൾക്ക് പരിചരണവും മരുന്നുകളും ഫിസിയോതെറാപ്പിയും സൗജന്യമായി നൽകി വരുന്നുണ്ട്. ട്രഷറർ പ്രമീള അശോകൻ, ഒ എസ് വർഗ്ഗീസ്, പോൾ, ഷൈജി ജോസ്, അർജുൻ അശോക്, ഷെജി ജോസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു















