ഇരിങ്ങാലക്കുട കോർട്ട് കോംപ്ലക്സ് ഉദ്ഘാടനം ഇന്ന്സു പ്രീം കോടതി ചീഫ് ജസ്റ്റിസ് ഓൺലൈനായി നിർവഹിക്കും.
ഇരിങ്ങാലക്കുട : 93 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട കോർട്ട് കോപ്ലക്സിൻ്റെ ഉദ്ഘാടനം ഓൺലൈനിൽ. ഓഗസ്റ്റ് 18 ന് വൈകീട്ട് 6.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് കോർട്ട് കോംപ്ലക്സ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാനും എംഎൽഎ യുമായ അഡ്വ തോമസ് ഉണ്ണിയാടൻ, ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ വി എസ് ലിയോ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി വി ഡി സതീശനും ചടങ്ങിൽ ഓൺലൈനായി പങ്കെടുക്കും. വൈകീട്ട് 6.30 ന് നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, മറ്റ് ജഡ്ജുമാർ, നഗരസഭ ചെയർമാൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. മിനി സിവിൽ സ്റ്റേഷനിൽ 93. 25 കോടി രൂപ ചിലവഴിച്ച് 80. മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമായി എഴുനിലയിൽ 1.68 ലക്ഷം ചതുരശ്ര അടിയിലാണ് കോടതി സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. പത്ത് വിശാലമായ കോടതികളും പാർക്കിംഗ് സൗകര്യങ്ങളും വിശ്രമമുറികളും ലൈബ്രറി, മീഡിയ റൂം, ക്യാൻ്റീൻ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിച്ചിട്ടുള്ളത്. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ഹോബി ജോളി, സെക്രട്ടറി കെ ജെ ജോൺസൻ , ട്രഷറർ ജയരാജ് എം പി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















