വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടതിരിഞ്ഞി സ്വദേശി മരിച്ചു
ഇരിങ്ങാലക്കുട : വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എടതിരിഞ്ഞി സ്വദേശി മരിച്ചു . എടതിരിഞ്ഞി മങ്കാട്ടിൽ നീലംകുറ്റി വീട്ടിൽ പരേതനായ സത്യൻ്റെ മകൻ സനിൽ (42) ആണ് മരിച്ചത്. ആഗസ്റ്റ് 11 ന് രാത്രി 9.30 ന് പോട്ട – മൂന്നുപീടിക സംസ്ഥാനപാതയിൽ കെഎസ്ഇ കമ്പനിയുടെ കിഴക്ക് വശത്ത് വച്ച് സ്കൂട്ടറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. കല്ലേറ്റുംകരയിൽ ഉള്ള ഭാര്യയുടെ വസതിയിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു സനിൽ. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ ഇന്ന് ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. അംബിക അമ്മയും സതീഷ്, സജിത എന്നിവർ സഹോദരങ്ങളുമാണ്.















