പിതൃസ്മരണയിൽ കർക്കടകവാവ് ബലി ; എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിൽ ബലിദർപ്പണ ചടങ്ങുകൾക്കായി എത്തിയത് മൂവായിരത്തോളം പേർ
ഇരിങ്ങാലക്കുട : പിതൃസ്മരണയിൽ കർക്കടകവാവ് ബലി . പിതൃ മോക്ഷം തേടി ബലിതർപ്പണ കേന്ദ്രങ്ങളിൽ ആയിരങ്ങൾ . ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിൽ കർക്കടകമാസ ബലിദർപ്പണചടങ്ങുകൾക്കായി എത്തിയത് മൂവായിരത്തോളം പേർ. പുലർച്ചെ നാല് മണിയോടെ ആരംഭിച്ച ചടങ്ങുകൾ പത്ത് മണിക്കാണ് സമാപിച്ചത്. ചടങ്ങുകൾക്ക് മേൽശാന്തി മണി ശാന്തി, അനീഷ് ശാന്തി, അഖിൽ ശാന്തി എന്നിവർ നേതൃത്യം നൽകി. സമാജം പ്രസിഡണ്ട് കിഷോർ കുമാർ നടുവളപ്പിൽ , സെക്രട്ടറി എം കെ വിശ്വംഭരൻ, , ട്രഷറർ വേണു തോട്ടുങ്ങൽ , വൈസ് പ്രസിഡണ്ട് ഷിജിൻതവരങ്ങാട്ടിൽ, ജോ സെക്രട്ടറി സജീവ് എലിഞ്ഞിക്കോടൻ തുടങ്ങിയവർ നേതൃത്വം നൽകി. ബലി കർമ്മങ്ങൾക്ക് ശേഷം ലഘു ഭക്ഷണ വിതരണവും നടന്നു.















