വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോൽസവം; തൈവണ്ടി യാത്രയ്ക്ക് സ്വീകരണം

വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം ;തൈവണ്ടി യാത്രക്ക് ആവേശകരമായ സ്വീകരണം

ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തോടുനുബന്ധിച്ച് നടന്ന തൈവണ്ടി യാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം.

മാപ്രാണം സെന്ററിൽ വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ടി. ജി ശങ്കരനാരായണൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജന് തൈകൾ കൈമാറിക്കൊണ്ട് തൈവണ്ടി യാത്ര ഉദ്ഘാടനം ചെയ്തു.വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായി.

നഗരസഭ കൗൺസിലർമാരായ ബൈജു കുറ്റിക്കാടൻ, പി എം നന്ദുലാൽ, അജിത്കുമാർ,ചീഫ് കോർഡിനേറ്റർ സിമിഷ് സാഹു ,

ജോയിന്റ് കൺവീനർ

ലേഖ ഷാജൻ എന്നിവർ സംസാരിച്ചു.വിവിധ കേന്ദ്രങ്ങളിലായി 5000-ത്തിലധികം പച്ചക്കറി തൈകൾ വിപണനം ചെയ്തു. ബുധനാഴ്ച്ച രാവിലെ 9.30 നു തൃശ്ശൂർ റൂറൽ പോലീസ് മേധാവി മുഹമ്മദ്‌ നദീം ഐപിഎസ് ഞാറ്റുവേല മഹോത്സവത്തിന്റെ കൊടിയേറ്റകർമ്മം നിർവഹിക്കും.

Please follow and like us: