സംസ്‌കാര സാഹിതിയുടെ നേതൃത്വത്തിൽ ജൂലൈ 5 ന് സാംസ്കാരികോൽസവം

സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ ജൂലൈ 5 ന് ഇരിങ്ങാലക്കുട സാംസ്കാരികോൽസവം

ഇരിങ്ങാലക്കുട : സംസ്‌കാര സാഹിതിയുടെ നേതൃത്വത്തിൽ ജൂലൈ 5 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സാംസ്കാരികോൽസവം സംഘടിപ്പിക്കുന്നു. കവിയരങ്ങ്, സംവാദം, പുസ്തക പ്രകാശനം, ഗാനമേള , സിനിമാറ്റിക് ഡാൻസ് മൽസരം , സമ്മാനദാനം, സമാപന സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികളെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് അരുൺ ഗാന്ധിഗ്രാം, മണ്ഡലം പ്രസിഡൻ്റ് ജോൺ നിതിൻ തോമസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 5 ന് ചേരുന്ന സമാപന സമ്മേളനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഘാടകരായ ഭരതൻ പൊന്തേംകണ്ടത്ത്, ടി ജി പ്രസന്നൻ , ജോസഫ് പള്ളിപ്പാട്ട്, സുരഭി വിനോദ്, ശിവരഞ്ജിനി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: