മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്; പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ
ഇരിങ്ങാലക്കുട : മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെയും വീടുകളിൽ ഇ ഡി നടത്തിയ റെയ്ഡിൽ സിപിഎം പ്രവർത്തകരുടെ കനത്ത പ്രതിഷേധം. സിപിഐ എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഠാണാവിൽ നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. തുടർന്ന് ചേർന്ന പൊതുയോഗം എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ല കമ്മിറ്റി അംഗം അഡ്വ. കെ ആർ വിജയ അധ്യക്ഷയായി. മുൻ എം എൽ എ പ്രൊഫ.കെ യു അരുണൻ , കെ സി പ്രേമരാജൻ , കെ എ ഗോപി എന്നിവർ പ്രസംഗിച്ചു .















