തുമ്പൂർ എസ്എച്ച്സിഎൽപി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം മെയ് 16, 17 തീയതികളിൽ

തുമ്പൂർ എസ്എച്ച്സിഎൽപി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം മെയ് 16 , 17 തീയതികളിൽ

 

ഇരിങ്ങാലക്കുട : തുമ്പൂർ എസ്എച്ച്സിഎൽപി സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം മെയ് 16, 17 തീയതികളിൽ നടക്കും. 16 ന് വൈകീട്ട് 3 ന് ക്യതജ്ഞതാബലിക്കും ഘോഷയാത്രയ്ക്കും ശേഷം നടക്കുന്ന ഗുരുവന്ദനം ചടങ്ങ് നിയുക്ത എംഎൽഎ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ സിസ്റ്റർ റോസ്ലിറ്റ് , ജനറൽ കൺവീനർ ഷാറ്റോ കുരിയൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 17 ന് 4.30 ന് നടക്കുന്ന പൂർവ വിദ്യാർഥി സംഗമം രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും . ചലച്ചിത്ര താരം കൈലേഷ് മുഖ്യാതിഥി ആയി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് അംഗം സി സി ഷക്കീല ടീച്ചർ സുവനീർ പ്രകാശനവും പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ എൻഡോവ്മെൻ്റ് വിതരണവും ഡയാലിസീസ് പദ്ധതിയുടെ ഉദ്ഘാടനം സിസ്റ്റർ ഡോ ട്രീസ ജോസഫും നിർവഹിക്കും. സംഘാടകരായ ആർ കെ ജയരാജൻ, ആൽജോ ജോസ് , മുകുന്ദൻ ചെറാട്ട്, സിസ്റ്റർ അലീന എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: