ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന ; വെള്ളാങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ

ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന ; വെള്ളാങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ; 33 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : ഡ്രൈ ഡേ ദിനത്തിൽ വില്‌പനയ്ക്കായി സൂക്ഷിച്ചിരുന്ന 33 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വെള്ളാങ്ങല്ലൂർ സ്വദേശി പിടിയിൽ. വെള്ളാങ്ങല്ലൂർ പറപ്പുള്ളി വീട്ടിൽ ഗിരീഷ് (41) നെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രനും സംഘവും അറസ്‌റ്റ് ചെയ്തു. വീടിനോട് ചേർന്ന് 66 ബോട്ടിലുകളിലായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത് . ഇയാളുടെ പേരിൽ അബ്കാരി കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Please follow and like us: