മാണിക്യശ്രീ പുരസ്കാരം വേണുജിക്ക് സമർപ്പിച്ചു

ശ്രീകൂടൽമാണിക്യം തിരുവുൽസവം; മാണിക്യശ്രീ പുരസ്കാരം വേണുജിക്ക് സമർപ്പിച്ചു.

ഇരിങ്ങാലക്കുട : 2026 ലെ മാണിക്യശ്രീ പുരസ്കാരം കൂടിയാട്ട കുലപതി വേണുജിക്ക് സമർപ്പിച്ചു. ഒരു പവൻ്റെ സ്വർണ്ണപ്പതക്കവും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം കൂടൽ മാണിക്യം തിരുവുൽസവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകനായ നളിൻ ബാബു എസ് മേനോൻ സമർപ്പിച്ചു. സ്പെഷ്യൽ പന്തലിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. കഥകളി ആചാര്യൻ രാഘവൻ ആശാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സ്വാഗത ഗാനം ചിട്ടപ്പെടുത്തിയ പി ഡി രഘു , സംസ്ഥാന റഗ്ബി ടീം അംഗമായി തിരഞ്ഞെടുക്കപ്പെട്ട കായിക താരം കുമാരി ആദിശ്രീ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഭരണ സമിതി അംഗങ്ങളായ അഡ്വ കെ ജി അജയ് കുമാർ , ഡോ മുരളി ഹരിതം , കെ ബിന്ദു , വി സി പ്രഭാകരൻ , രാഘവൻ മുളങ്ങാടൻ , അഡ്മിനിസ്ട്രേറ്റർ ജി എസ് രാധേഷ് എന്നിവർ സംസാരിച്ചു.

Please follow and like us: